തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഒടുവിൽ മലപ്പുറം ജില്ല നാളെ പോളിംഗ് ബൂത്തിലേക്ക്

ദിവസങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഒടുവിൽ മലപ്പുറം ജില്ല നാളെ പോളിംഗ് ബൂത്തിലേക്ക്. 8387 സ്ഥാനാർത്ഥികളാണ് ജില്ലയിൽ ജനവിധി തേടുന്നത്. വലിയ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥികളുടെ നീണ്ട പട്ടിക അത്ഭുതം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് മുന്നണി.
16,29,149 പുരുഷൻമാരും 17,25,449 സ്ത്രീകളും 48 ട്രാൻസ്‌ജെൻഡറും ഉൾപ്പെടെ ആകെ 33,54,646 വോട്ടർമാരാണ് ജില്ലയിലുള്ളത്. മുന്നണി സ്ഥാനാർത്ഥികളും, സ്വതന്ത്രരും, വിമതരും എല്ലാം ചേർന്ന് 8387 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 3,975 പോളിങ് സ്റ്റേഷനുകൾ ജില്ലയിൽ വോട്ടെടുപ്പിനായി ഒരുങ്ങി കഴിഞ്ഞു.100 പ്രശ്‌നബാധിതബൂത്തുകളിൽ 56 ബൂത്തുകളിൽ വെബ്കാസ്റ്റിങും 44 ബൂത്തുകളിൽ വിഡിയോ കവറേജും ഉൾപ്പെടെ സമഗ്രമായ സജ്ജീകരണമാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്.
2015 ൽ തിരിച്ചടി മുന്നണിയിലെ വിഭാഗീയത ഇല്ല എന്നതാണ് യുഡിഎഫിന് പ്രതീക്ഷ പകരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുതൽക്കൂട്ടായ പ്രാദേശികാടിസ്ഥാനത്തിലെ മുന്നണി സമവാക്യങ്ങൾ കാര്യമായി രൂപീകരിക്കാനായില്ലെങ്കിലും , പലയിടത്തും സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകിയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥികൾ ഗുണം ചെയ്യുമെന്നാണ് ഇടത് മുന്നണിയുടെ കണക്ക് കൂട്ടൽ. തീരദേശ മേഖലയിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു എൻഡിഎ പ്രചാരണം, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് എത്തിയ സ്ഥാനാർത്ഥികൾക്ക് ഗുണം ചെയ്യുമെന്ന നിഗമനത്തിലാണ് എൻഡിഎ. പ്രതീക്ഷകൾക്കപ്പുറം ജില്ലാ ആരെ തുണക്കുമെന്നറിയാൻ വിധിയെഴുത്തിനായി ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി.
Story Highlights – Malappuram district will go to the polls tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here