Advertisement

കൊവിഡ് വാക്‌സിന്‍; എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും മുന്‍ഗണന നല്‍കണമെന്ന് ഹരിയാന സര്‍ക്കാര്‍

December 13, 2020
1 minute Read
covid vaccine

കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാനുള്ളവരുടെ മുന്‍ഗണന പട്ടികയില്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് ഹരിയാന സര്‍ക്കാര്‍. എംപിമാരെയും എംഎല്‍എമാരെയും ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചതായി ആരോഗ്യമന്ത്രി അനില്‍ വിജ് പറഞ്ഞു.

Read Also : അമേരിക്കയില്‍ നാളെ മുതല്‍ ഫൈസര്‍ വാക്‌സിന്‍ നല്‍കി തുടങ്ങും

വാക്‌സിന്‍ നല്‍കാനുള്ള ആളുകളുടെ മുന്‍ഗണന പട്ടിക തയാറാക്കും. വാക്‌സിന്‍ നല്‍കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും അനില്‍ വിജ്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെയും വാക്‌സിന്‍ നല്‍കുന്നവരുടെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തും. ജനപ്രതിനിധികള്‍ ജോലി സംബന്ധമായി വളരെയധികം ആളുകളുമായി ഇടപെടുന്നതിനാല്‍ അവരെയും ഇതില്‍ ഉള്‍പ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.

Story Highlights hariyana, covid vaccine, central government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top