ഡൽഹിയിലേക്ക് നീങ്ങിയ കർഷകരെ അതിർത്തിയിൽ തടഞ്ഞ് പൊലീസ്

കാർഷിക നിയമങ്ങൾക്കെതിരെ നാളെ നിരാഹാര സമരം നടത്തുന്ന പശ്ചാത്തലത്തിൽ ഡൽഹിയിലേക്ക് പുറപ്പെട്ട കർഷകരെ തടഞ്ഞ് പൊലീസ്. രാജസ്ഥാൻ-ഹരിയാന അതിർത്തിയിലെ ഷാജഹാൻപൂരിൽവച്ചാണ് കർഷകരെ പൊലീസ് തടഞ്ഞത്.
അതിർത്തിയിൽ പൊലീസിനൊപ്പം സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്. ജയ്പൂർ-ഡൽഹി ദേശീയപാത അടച്ചു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ആയിരത്തിൽപരം കർഷകർ റോഡ് ഉപരോധിക്കുകയാണ്.
അതേസമയം, കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയിൽ ഡിഐജി ലഖ്മിനർ സിംഗ് ജാഖർ രാജിവച്ചു. ഡൽഹിയിലെത്തി സമരത്തിന്റെ ഭാഗമാകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Story Highlights – Farmers protest
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here