ജീവനക്കാർക്ക് പുതിയ ഡ്രസ് കോഡ് നിർദേശിച്ച് മഹാരാഷ്ട്ര സർക്കാർ

മഹാരാഷ്ട്രയിലെ സർക്കാർ ഓഫീസുകളിൽ ജീവനക്കാർക്ക് പുതിയ ഡ്രസ് കോഡ് യാഥാർത്ഥ്യമായി. സർക്കാരിന്റെ നിർദേശം അനുസരിച്ച് ജോലിക്ക് എത്തുമ്പോൾ ടീഷർട്ട്, ജീൻസ്, സ്ലിപ്പർ ചെരുപ്പ് എന്നിവ ധരിക്കരുത്. അതിന് പുറമെ, ആഴ്ചയിൽ ഒരിക്കൽ ഖാദി വസ്ത്രം ധരിക്കണമെന്നും നിർദേശിക്കുന്നു. ഡിസംബർ എട്ടിന് ജനറൽ അഡ്മിനിസ്ട്രേഷൻ പുറത്തുവിട്ട ഉത്തരവിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
‘പല ജോലിക്കാരും, പ്രത്യേകിച്ചും കരാർ ജീവനക്കാരും സർക്കാർ ജോലികൾക്കായി നിയോഗിക്കപ്പെട്ട ഉപദേശകരും സർക്കാർ ഉദ്യോഗസ്ഥർക്ക് അനുചിതമെന്ന് കരുതുന്ന രീതിയിൽ വസ്ത്രം ധരിക്കുന്നു. ഇത് സർക്കാർ ജീവനക്കാരെക്കുറിച്ച് ജനങ്ങളുടെ മനസിൽ ഒരു നിഷേധാത്മക മതിപ്പ് സൃഷ്ടിക്കുന്നു,’ എന്ന് ഉത്തരവിൽ പറയുന്നു. ‘വനിതാജോലിക്കാർ ധരിക്കേണ്ട വസ്ത്രങ്ങളുടെ പട്ടിക – സ്ത്രീകൾ സാരി, സൽവാർ, ചുരിദാർ-കുർത്ത, ആവശ്യമെങ്കിൽ ഒരു ദുപ്പട്ടയും ധരിക്കണം, പുരുഷന്മാർ പാന്റും ഷർട്ടും ധരിക്കണം.”’കടുത്ത നിറങ്ങളുള്ള വസ്ത്രങ്ങളും വിചിത്രമായ എംബ്രോയിഡറി പാറ്റേണുകളോ ചിത്രങ്ങളോ” ധരിക്കുന്നതിൽ നിന്ന് ജീവനക്കാർക്ക് വിലക്കുള്ളതായും ഉത്തരവിൽ പറയുന്നു.
Story Highlights – Government of Maharashtra proposes new dress code for employees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here