നാളെ പൂർണ സൂര്യഗ്രഹണം; ഇന്ത്യയിൽ നിന്ന് കാണാൻ സാധിക്കില്ല, പക്ഷേ കാണാൻ മാർഗങ്ങളുണ്ട്

നാളെ പൂർണ സൂര്യഗ്രഹണം സംഭവിക്കും. ചന്ദ്രൻ സൂര്യനെ പൂർണമായി മറയ്ക്കുന്ന പ്രതിഭാസമാണ് സൂര്യ ഗ്രഹണം.
നാളെ ഇന്ത്യൻ സമയം വൈകീട്ട് 7.03 നാണ് സൂര്യ ഗ്രഹണം ആരംഭിക്കുക. ഡിസംബർ 15 പുലർച്ചെ 12.23 വരെ നീളും. രാത്രിയായതുകൊണ്ട് തന്നെ ഇന്ത്യയിൽ ഗ്രഹണം കാണാൻ സാധിക്കില്ല. ചൈന, അർജന്റീന, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിൽ ഗ്രഹണം കാണാൻ സാധിക്കും.
ചിലെ, അർജന്റീന എന്നിവിടങ്ങളിൽ സൂര്യഗ്രഹണം കാരണം രണ്ട് മിനിറ്റ് പത്ത് സെക്കൻഡ് നേരം ഇരുട്ട് മൂടും. ദക്ഷിണ അമേരിക്ക, തെക്ക് പടിഞ്ഞാറൻ ആഫ്രിക്കയിലും അന്റാർട്ടിക്കയിലും ഭാഗിക ഗ്രഹണമാകും ഉണ്ടാകുക.
ഇന്ത്യയിൽ സൂര്യഗ്രഹണം കാണാൻ സാധിക്കില്ലെങ്കിലും നാസയുടെ ലൈവ് കവറേജിലൂടെ നമുക്കും ഈ പ്രതിഭാസം കാണാൻ സാധിക്കും.
ഇനി അടുത്ത വർഷം മാത്രമേ സൂര്യഗ്രഹണമുണ്ടാകുകയുള്ളു. 2021 ൽ ജൂണ് 10നും ഡിസംബർ 4 നും സൂര്യ ഗ്രഹണം ഉണ്ടാകും.
Story Highlights – how to watch solar eclipse december 14
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here