റോഡിലെ കുഴിയില്‍ വീണപ്പോള്‍ നിയന്ത്രണംവിട്ടു; പെരുമ്പാവൂരില്‍ തടിലോറി കനാലിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

പെരുമ്പാവൂര്‍ വളയന്‍ചിറങ്ങരയില്‍ തടി ലോറി കനാലിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. എരുമേലി കോയിക്കല്‍കാവ്, പ്ലാമൂട്ടില്‍ മിഥുന്‍ ആണ് മരിച്ചത്. മൃതദേഹം മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് വെളുപ്പിന് അഞ്ചുമണിക്കായിരുന്നു സംഭവം. മണ്ണൂര്‍ പോഞ്ഞാശേരി റോഡിലൂടെ വന്ന ലോറി റോഡിലെ വലിയ കുഴിയില്‍ വീണപ്പോള്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു.

മറിഞ്ഞ വാഹനത്തിനടിയില്‍പെട്ടാണ് ഡ്രൈവര്‍ മരിച്ചത്. പട്ടിമറ്റം ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. തകര്‍ന്ന് തരിപ്പണമായ മണ്ണൂര്‍ – പോങ്ങാശ്ശേരി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്.

Story Highlights Perumbavoor lorry accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top