കേന്ദ്ര ഏജൻസികൾക്കെതിരെ കത്തെഴുതുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തമാശയെന്ന് പ്രതിപക്ഷ നേതാവ്

കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്ന മുഖ്യന്ത്രിയുടെ പ്രസ്താവന തമാശയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം മുറുകിയതോടെ ഏജൻസികളെ തിരിച്ചുവിളിച്ച് രക്ഷിക്കണം എന്നാവശ്യപ്പെടാനാണ് മുഖ്യമന്ത്രി കത്തെഴുതുന്നതെന്ന് ചെന്നിത്തല പരിഹസിച്ചു.
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രനിലേക്ക് അന്വേഷണ ഏജൻസി എത്തിയപ്പേഴാണ് മുഖ്യമന്ത്രിക്ക് വേവലാതി തുടങ്ങിയത്. വമ്പന്മാർ കുടുങ്ങുമെന്നായപ്പോൾ നിലവിളിക്കുകയാണ്. കേന്ദ്ര ഏജൻസികൾക്കെതിരെ പൊട്ടിത്തെറിച്ച മുഖ്യമന്ത്രി എന്തുകൊണ്ടാണ് പ്രധാനമന്ത്രിക്കെതിരെയോ കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെയോ ഒരു വാക്ക് പോലും പറയാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
Story Highlights – Ramesh chennithala, C M raveendran, Pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here