രോഗബാധിതർക്ക് ആംബുലൻസ് സംഭാവന ചെയ്ത് പൂർവവിദ്യാർത്ഥികൾ; ഇത് നന്മയുടെ മറ്റൊരു കൈയൊപ്പ്

കുമിളി പഞ്ചായത്തിൽ ആംബുലൻസ് സംഭാവന ചെയ്ത് കോട്ടയം ഗിരിദീപം ബഥനി ഇംഗ്ലീഷ് സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ. കുമിളിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻപന്തിയിലുള്ള കുമിളി റൂറൽ ഓർഗനൈസേഷൻ ഓഫ് സോഷ്യൽ സർവീസിനാണ് (KROSS) ഗിരിദീപം ബഥനി സ്കൂൾ 1996 ബാച്ചിലെ വിദ്യാർത്ഥികൾ ആംബുലൻസ് വാങ്ങി നൽകിയത്.
കോട്ടയം കളത്തിപ്പടിയിൽ സ്ഥിതി ചെയ്യുന്ന ഗിരിദീപം ബഥനി ഇംഗ്ലീഷ് സ്കൂൾ ക്യാമ്പസിൽ വച്ച് ഞായറാഴ്‌ച വൈകിട്ട് നടന്ന ചടങ്ങിൽ ഗിരിദീപം ഇൻസ്റ്റിറ്റൂഷൻസ് ഡയറക്‌ടർ ഫാ. വർഗീസ് തറമുട്ടം ഒഐസി, KROSS പ്രസിഡന്റ് സജി വി ആറിന് ആംബുലസിന്റെ താക്കോൽ കൈമാറി.
2019 മുതൽ കുമിളി ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് ഭക്ഷണം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റാൻ കുമിളി റൂറൽ
ഓർഗനൈസേഷൻ ഓഫ് സോഷ്യൽ സർവീസ് മുൻപന്തിയിലുണ്ട്. എന്നാൽ അടിയന്തര ഘട്ടത്തിൽ രോഗബാധിതരെ ആശുപത്രിയിലെത്തിക്കാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ടുകൾ കുമിളി പഞ്ചായത്തിലുള്ളവർ നേരിട്ടിരുന്നു. ഇത് മനസിലാക്കിയാണ് ഇവർ ആംബുലൻസ് സംഭാവന ചെയ്തത്.
അകാലത്തിൽ മരണമടഞ്ഞ 1996 ബാച്ചിലെ വിദ്യാർത്ഥികളായിരുന്ന വിമൽ മാത്യൂസ്, ഫിൽമ സൂസൻ ഫിലിപ്സ്, ജോയൽ ജോൺ വേലിയാത്ത് എന്നിവരുടെ ഓർമ്മയ്ക്കായാണ് ഇങ്ങനെ ഒരു ജീവകാരുണ്യ പ്രവർത്തനത്തിന് ഈ ബാച്ചിലെ പൂർവവിദ്യാർത്ഥികൾ മുൻപോട്ടു വന്നത്.
Story Highlights – alumni donates ambulance kumily
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here