മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയുടെ ഗുരുവായൂർ ക്ഷേത്ര ദർശനം; വിശദീകരണം തേടി ഹൈക്കോടതി

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയുടെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തില്‍ വിശദീകരണം തേടി ഹൈക്കോടതി.
ദേവസ്വം ചീഫ് സെക്യൂരിറ്റി ഓഫീസറോടാണ് രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടത്.
ഗുരുവായൂര്‍ ഏകാദശിയുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ സുലേഖ സുരേന്ദ്രന്‍, മരുമകള്‍, ദേവസ്വത്തിന്റെ ഭാരവാഹികള്‍ തുടങ്ങിയവര്‍ ദര്‍ശനം നടത്തിയിരുന്നു. കൊവിഡ് കണക്കിലെടുത്ത് പൊതുജനങ്ങൾക്ക് പ്രവേശനാനുമതി ഇല്ലാതിരിക്കെ കടകംപള്ളിയുടെ ഭാര്യ നാലമ്പലത്തിൽ പ്രവേശിച്ചെന്നാണ് പരാതി. ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് ആണ് പരാതിക്കാരന്‍. മന്ത്രിയുടെ ഭാര്യക്കെതിരെ കേസെടുക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
Story Highlights – kadakampally surendran, Guruvayoor visit
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here