ഇടതുപക്ഷത്തിന് അനുകൂലമായി ജനം വോട്ടു ചെയ്യാന്‍ തീരുമാനിച്ചതിന്റെ തെളിവാണ് ഉയര്‍ന്ന പോളിംഗ് ശതമാനം: മന്ത്രി കെ.ടി. ജലീല്‍

ഇടതുപക്ഷത്തിന് അനുകൂലമായി ജനം വോട്ടു ചെയ്യാന്‍ തീരുമാനിച്ചതിന്റെ തെളിവാണ് ഉയര്‍ന്ന പോളിംഗ് ശതമാനമെന്ന് മന്ത്രി കെ.ടി. ജലീല്‍. പ്രളയകാലത്തും കൊറോണയുടെ സമയത്തും ജനങ്ങളെ പട്ടിണിയില്ലാതെ നോക്കിയ സര്‍ക്കാരിന് ജനങ്ങള്‍ നല്കുന്ന പിന്തുണയാകും ഓരോ വോട്ടും. ആരോപണങ്ങളിലെ പൊള്ളത്തരം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷത്തിന് അനുകൂലമായി ജനം വോട്ടു ചെയ്യാന്‍ തീരുമാനിച്ചുവെന്നതിന്റെ തെളിവാണ് ഉയര്‍ന്ന പോളിംഗ് ശതമാനം. സാധാരണക്കാരെ പരിഗണിക്കുന്ന സര്‍ക്കാരിന് പിന്തുണ നല്‍കാനാണ് ആളുകള്‍ കൂടുതലായി വോട്ടിംഗിന് എത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി കെ.ടി. ജലീല്‍.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം മുസ്ലീം ലീഗിന് വലിയ നഷ്ടമുണ്ടാക്കും. ലീഗിന് പരമ്പരാഗതമായി വോട്ട് ചെയ്യുന്ന വലിയൊരു വിഭാഗം ആളുകള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ധാരണയ്ക്ക് എതിരാണ്. മുസ്ലീം സമുദായത്തിലെ തന്നെ 95 ശതമാനം ആളുകളും സഖ്യത്തിന് എതിരാണെന്ന് വരുമ്പോള്‍ അത് ഒരിക്കലും ലീഗിനും യുഡിഎഫിനും അനുകൂലമായിരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Story Highlights – Minister KT Jaleel vote
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here