Advertisement

കൊറോണ മുതൽ കൊറോണ തോമസ് വരെ; കൊല്ലത്തെ തെരഞ്ഞെടുപ്പ് കൗതുക കാഴ്ചകൾ

December 15, 2020
1 minute Read

കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പ് പുതിയ അനുഭവമായിരുന്നു. വീടുകയറിയുള്ള വോട്ടു പിടുത്തവും സ്ഥാനാർത്ഥികളെ ചേർത്തുപിടിച്ചുള്ള കുശലാന്വേഷണവുമൊന്നും കണ്ടില്ല. മാസ്കും സാനിറ്റൈസറുമൊക്കെയായി തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിച്ചു. അതിനിടെ നിരവധി കൗതുക കാഴ്ചകളുമുണ്ടായി.

വോട്ട് ചോദിച്ചെത്തിയ കൊറോണ തോമസ്

മതിലില്‍ ഡിവിഷനിൽ നിന്ന് കൊല്ലം കോര്‍പ്പറേഷനിലേക്ക് മത്സരിച്ച ബിജെപി സ്ഥാനാർത്ഥിയാണ് കൊറോണ തോമസ്. പേരുകൊണ്ട് ഇവർ വാർത്തയിൽ ഇടം നേടി. ഗര്‍ഭിണിയായിരിക്കെ കൊറോണയെ, കൊറോണ വൈറസ് പിടികൂടിയിരുന്നു. അതിനെ അതിജീവിച്ചാണ് മത്സരിക്കാനിറങ്ങിയത്.

അഴിമതി ആരോപണം; കോടതി വിധിയുമായി മത്സരിക്കാനെത്തിയ പ്രസന്ന ഏണസ്റ്റ്

അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് കോടതി വിധി സാമ്പാദിച്ചാണ് താമരക്കുളം ഡിവിഷനിലെ ഇടതു മുന്നണി സ്ഥാനാർത്ഥി പ്രസന്ന ഏണസ്റ്റ് മത്സരിക്കാനിറങ്ങിയത്. പ്രസന്നയുടെ സ്ഥാനാർത്ഥിത്വം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പ്രസന്നയുടെ പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച് തർക്കം ഉയരുകയും പരാതിയുമായി യുഡിഎഫും ബിജെപിയും രം​ഗത്തെത്തുകയും ചെയ്തിരുന്നു.

നേരത്തെ മേയർ ആയിരുന്നപ്പോൾ ആംബുലൻസ് വാങ്ങാൻ പണം അടച്ച ഇനത്തിൽ കോർപറേഷന് 18 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടെന്നും അതിന് ഉത്തരവാദിയായ പ്രസന്ന ഏണസ്റ്റ് ഉൾപ്പെടെ 3 പേർ പണം തിരിച്ചടയ്ക്കാനും ഉത്തരവ് ലഭിച്ചിരുന്നു. 6 ലക്ഷം രൂപയുടെ ബാധ്യതയാണ് പ്രസന്ന ഏണസ്റ്റിനുള്ളത്.

സി.പി.ഐ.എം ഏരിയാ സെക്രട്ടറിയായിരുന്ന പി.എസ് സുമൻ ഇത്തവണ മത്സരിച്ചത് താമര ചിഹ്നത്തിൽ

സി.പി.ഐ.എം അഞ്ചൽ ഏരിയാ സെക്രട്ടറിയായിരുന്ന പി. എസ് സുമൻ ഇത്തവണ മത്സരിച്ചത് താമര ചിഹ്നത്തിൽ. കൊല്ലത്തെ കിഴക്കൻ മേഖലയിലെ സിപിഐഎമ്മിന്റെ മുഖമായിരുന്ന സുമൻ ബിജെപിക്ക് വേണ്ടി മത്സരിച്ചത് ഏറെ ചർച്ചയായി.

20 വർഷമായി എൽഡിഎഫ് തോൽക്കാത്ത ജില്ലാ പഞ്ചായത്ത് vs തെരഞ്ഞെടുപ്പിൽ 32 വർഷമായി തോൽക്കാത്ത യുഡിഎഫ് സ്ഥാനാർത്ഥി

ഇരുപത് വർഷമായി എൽഡിഎഫ് തോൽക്കാത്ത ജില്ലാ പഞ്ചായത്ത്. അവിടെ യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തുന്നത് തെരഞ്ഞെടുപ്പിൽ വർഷമായി തോൽവി അറിയാത്ത രാധാ മോഹൻ. കൊല്ലം തലവൂർ പഞ്ചായത്താണ് തെരഞ്ഞെടുപ്പാണ് ഈ പ്രത്യേകതകൾ കൊണ്ട് ശ്രദ്ധേയമായത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സര രം​ഗത്തുണ്ടായിരുന്നത് എസ്എഫ്ഐ ജില്ലാ സെക്രട്ടിയാണ്. രണ്ട് സ്ഥാനാർത്ഥികളിൽ ആര് പരാജയപ്പെട്ടാലും പുതിയ ചരിത്രമായിരിക്കും കുറിക്കുക.

എൽഡിഎഫിനെതിരെ കേരള കോൺ​ഗ്രസ് (ബി)

സംസ്ഥാന തലത്തിൽ എൽഡിഎഫിനൊപ്പം നിൽക്കുന്ന ആർ. ബാലകൃഷ്ണപിള്ളയുടെ കേരള കോൺ​ഗ്രസ് (ബി) കൊല്ലം ജില്ലയിലെ കുളക്കട പഞ്ചായത്തിൽ മുന്നണിക്കെതിരെ വിവിധ വാർഡുകളിൽ മത്സരിച്ചത് ശ്രദ്ധേയമായി. തങ്ങൾക്ക് സ്വാധീനമുള്ള വാർഡുകളിലാണ് കേരള കോൺ​ഗ്രസ് (ബി) എൽഡിഎഫിനെതിരെ രം​ഗത്തിറങ്ങിയത്.

Story Highlights – Local body election, kollam, corona

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top