ജോ ബൈഡനെ അമേരിക്കന്‍ പ്രസിഡന്റായി ഔദ്യോഗികമായി തെരഞ്ഞെടുത്തു; ജനുവരിയില്‍ ചുമതലയേല്‍ക്കും

അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ഇന്ത്യന്‍ വംശജ കമല ഹാരിസാണ്. രാജ്യത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ ജനാധിപത്യം വിജയിച്ചെന്നാണ് ബൈഡന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. 2021 ജനുവരിയില്‍ ബൈഡന്‍ ചുമതലയേല്‍ക്കും.
Read Also : ഇറാഖ് യുദ്ധത്തിനെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച നേതാവ്, അടിമുടി മാന്യനായ രാഷ്ട്രീയക്കാരന്‍- ജോ ബൈഡന്‍
ഇലക്ടറല്‍ കോളജാണ് ഔദ്യോഗികമായി ജോ ബൈഡന്റെ വിജയം പ്രഖ്യാപിച്ചത്. 306 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍ തന്റെ തോല്‍വി സമ്മതിക്കാതിരുന്ന ട്രംപ് കഴിഞ്ഞ ദിവസമാണ് തോല്‍വി സമ്മതിച്ച് രംഗത്തെത്തിയത്. കൊവിഡ് പ്രതിരോധത്തില്‍ അമേരിക്കന്‍ പ്രസിഡന്റിനുണ്ടായ വീഴ്ച തോല്‍വിക്കുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
മൂന്ന് ദിവസത്തിലധികം നീണ്ടുനിന്ന വോട്ടെണ്ണലിന് ശേഷമാണ് ബൈഡന്‍ തന്റെ ജയം ഉറപ്പിച്ചത്. 77 വയസുള്ള ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ്.
Story Highlights – joe bidden, american president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here