Advertisement

മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

December 15, 2020
3 minutes Read

മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിഡിയുടെ പകർപ്പെടുക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ച് ഇന്ന് ബോധിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. തൊണ്ടി മുതലായി പൊലീസ് സമർപ്പിച്ച രണ്ട് ഡി വിഡികൾലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം സമർപ്പിച്ചഹർജിയിലാണ് ഡിവിഡി പകർപ്പ് ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നത്. മാറ്റം വരുത്താതെ വേണം പകർപ്പെടുക്കാനെന്നും തുറന്ന കോടതിയിൽ വച്ച് ദൃശ്യങ്ങൾ കണ്ട ശേഷം മാത്രമേ പകർപ്പ് പ്രതികൾക്ക് നൽകാനാവൂ എന്നും കോടതി നിർദേശിച്ചിരുന്നു. അല്ലാത്തപക്ഷം വിചാരണ വേളയിൽ ഡിവിഡി മാറിപ്പോയെന്ന ആരോപണവുമായി പ്രതികൾ രംഗത്തെത്തുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Story Highlights – Journalist KM Basheer killed in car crash The Judicial First Class Magistrate Court will hear the case today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top