Advertisement

മലപ്പുറത്തെ പോളിംഗ് ശതമാനത്തിലെ ഇടിവ് ബാധിക്കുക ആരെ?

December 15, 2020
11 minutes Read
malappuram election 2020

തദ്ദേശ തെരഞ്ഞെടുപ്പിലും മറ്റ് തെരഞ്ഞെടുപ്പുകളിലും മലപ്പുറം മിക്കപ്പോഴും യുഡിഎഫിനെ തുണച്ചിട്ടേയുള്ളൂ. ജില്ലയിലെ മുസ്ലിം ലീഗിന്റെ മേല്‍ക്കൈയാണ് മുന്നണിയുടെ ശക്തി. എന്നാല്‍ എല്ലാ മുന്നണികളും പ്രചാരണം സജീവമാക്കിയിട്ടും മലപ്പുറം ജില്ലയില്‍ പോളിംഗ് ശതമാനം മുന്‍വര്‍ഷത്തേക്കാള്‍ കുറവാണ് രേഖപ്പെടുത്തിയത്. പോളിംഗ് കണക്കില്‍ എല്‍ഡിഎഫും യുഡിഎഫും പ്രതീക്ഷയിലാണ്. പോളിംഗ് ശതമാനത്തിലെ കുറവ് ആരെ ബാധിക്കുമെന്നത് കണ്ടറിയേണ്ടത് തന്നെ.

വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തിയ ജില്ലയില്‍ പോളിംഗ് അവസാനിച്ചപ്പോള്‍ 78.92 ശതമാനം മാത്രം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. 2010ല്‍ 82.34 ശതമാനവും 2015 ല്‍ 79.7 ശതമാനവുമായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിംഗ് ശതമാനം. പോളിംഗ് 82 ശതമാനത്തിലേറെ ഉയര്‍ന്ന 2010ല്‍ യുഡിഎഫ് മികച്ച നേട്ടമാണ് കൈവരിച്ചത്. എന്നാല്‍ 2015ല്‍ ജില്ലയില്‍ എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കിയിരുന്നു.

ജില്ലയിലെ 33,55,028 വോട്ടര്‍മാരില്‍ 26,47,946 പേരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. ജില്ലയില്‍ 12,37,974 പുരുഷ വോട്ടര്‍മാരും 14,09,963 വനിതാ വോട്ടര്‍മാരും ഒന്‍പത് ട്രാന്‍സ്‌ജെന്‍ഡര്‍മാരും വോട്ട് ചെയ്തു.

സംസ്ഥാനത്ത് മൂന്നാം ഘട്ടമായി നടത്തിയ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 8,387 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. നഗരസഭകളിലെ 516ഉം ഗ്രാമപഞ്ചായത്തുകളിലെ 3,459ഉം ഉള്‍പ്പെടെ ജില്ലയില്‍ 3,975 പോളിംഗ് സ്റ്റേഷനുകളിലായിരുന്നു വോട്ടെടുപ്പ്.

നഗരസഭകളില്‍ യുഡിഎഫ് ഭരിക്കുന്ന നഗരസഭകളിലാണ് പോളിംഗ് ശതമാനം 80 ശതമാനത്തിലധികം ഉയര്‍ന്നത്. 84.03 ശതമാനം വോട്ട് രേഖപ്പെടുത്തിയ മഞ്ചേരി നഗരസഭയാണ് മുന്നില്‍. കൊണ്ടോട്ടിയില്‍ 81.53 ശതമാനവും മലപ്പുറം നഗരസഭയില്‍ 80.73 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ഇടത് ശക്തി കേന്ദ്രമായ പെരിന്തല്‍മണ്ണയില്‍ 78.64 ശതമാനവും പൊന്നാനിയില്‍ 77.32 ശതമാനവും തിരൂരില്‍ 77.82 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്. കണക്കുകളില്‍ പ്രതീക്ഷയര്‍പ്പിക്കുമ്പോഴും വ്യക്തമായ മേല്‍ക്കൈ ആര്‍ക്കും അവകാശപ്പെടാനാകാത്ത സ്ഥിതിയിലാണ് മുന്നണികള്‍ക്കുള്ളത്.

ഗ്രാമപഞ്ചായത്ത് പോളിംഗ് ശതമാനം താഴെ

അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്

അരീക്കോട് – 84. 47
ചീക്കോട് – 82.16
എടവണ്ണ – 84.41
കാവനൂര്‍ – 85.37
കീഴുപറമ്പ് – 82.36
കുഴിമണ്ണ – 82.64
പുല്‍പറ്റ – 84.37
ഊര്‍ങ്ങാട്ടിരി – 84.04

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്

ചേലേമ്പ്ര – 79.75
ചെറുകാവ് – 80.89
മുതുവല്ലൂര്‍ – 83.05
പള്ളിക്കല്‍ – 79.06
പുളിക്കല്‍ – 82.01
വാഴയൂര്‍ – 82.11
വാഴക്കാട് – 81.83

കാളികാവ് ബ്ലോക്ക് പഞ്ചായത്ത്

അമരമ്പലം – 82.73
ചോക്കാട് – 79.07
എടപ്പറ്റ – 82.94
കാളികാവ് – 79.98
കരുളായി – 79.51
കരുവാരക്കുണ്ട് – 79.11
തുവ്വൂര്‍ – 81.39

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്

ആതവനാട് – 76.81
എടയൂര്‍ – 81.82
ഇരിമ്പിളിയം – 81.47
കല്‍പകഞ്ചേരി – 74.64
കുറ്റിപ്പുറം – 76.75
മാറാക്കര – 75.93

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്

ആനക്കയം – 81.18
കോഡൂര്‍ – 80.07
മൊറയൂര്‍ – 81.53
ഒതുക്കുങ്ങല്‍ – 77.36
പൊന്മള – 80.26
പൂക്കോട്ടൂര്‍ – 81.07

മങ്കട ബ്ലോക്ക് പഞ്ചായത്ത്

കൂട്ടിലങ്ങാടി – 81.94
കുറുവ – 77.89
മക്കരപ്പറമ്പ – 80.42
മങ്കട – 77.45
മൂര്‍ക്കനാട് – 76.75
പുഴക്കാട്ടിരി – 75.65

നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത്

ചാലിയാര്‍ – 83.58
ചുങ്കത്തറ – 81.09
എടക്കര – 81.53
മൂത്തേടം – 84.15
പോത്തുകല്ല് – 83.08
വഴിക്കടവ് – 80.89

പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത്

ആലിപ്പറമ്പ – 77.49
അങ്ങാടിപ്പുറം – 77.78
ഏലംകുളം – 78.92
കീഴാറ്റൂര്‍ – 79.42
മേലാറ്റൂര്‍ – 76.38
പുലാമന്തോള്‍ – 77.84
താഴേക്കോട് – 77.86
വെട്ടത്തൂര്‍ – 78.78

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്

ആലങ്കോട് – 72.81
മാറഞ്ചേരി – 74.18
നന്നംമുക്ക് – 74.66
പെരുമ്പടപ്പ് – 74.75
വെളിയങ്കോട് – 74.46

താനൂര്‍ ബ്ലോക്ക് പഞ്ചായത്ത്

ചെറിയമുണ്ടം – 73.23
നിറമരുതൂര്‍ – 81.23
ഒഴൂര്‍- 81.06
പെരുമണ്ണ ക്ലാരി – 75.39
പൊന്മുണ്ടം – 78.03
താനാളൂര്‍ – 81.03
വളവന്നൂര്‍ – 74.42

തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്

പുറത്തൂര്‍ – 80.06
തലക്കാട് – 74.24
തിരുനാവായ – 76.38
തൃപ്രങ്ങോട് – 77.22
വെട്ടം- 77.92
മംഗലം- 75.29

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്

മൂന്നിയൂര്‍ – 77.93
നന്നമ്പ്ര – 73.59
വള്ളിക്കുന്ന് – 78.66
തേഞ്ഞിപ്പലം – 78.67
പെരുവള്ളൂര്‍ – 80.46

വേങ്ങര ബ്ലോക്ക് പഞ്ചായത്ത്

എ.ആര്‍ നഗര്‍ – 73.15
എടരിക്കോട് – 77.29
കണ്ണമംഗലം – 75.22
ഊരകം – 73.38
പറപ്പൂര്‍ – 76.83
തെന്നല – 77.07
വേങ്ങര – 73.92

വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത്

മമ്പാട്- 79.42
പാണ്ടിക്കാട് – 78.79
പോരൂര്‍- 79.34
തിരുവാലി- 81.14
തൃക്കലങ്ങോട് – 83.18
വണ്ടൂര്‍ – 80.06

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്

എടപ്പാള്‍ – 76.13
വട്ടംകുളം – 74.98
തവനൂര്‍ – 76.96
കാലടി – 75.68

Story Highlights – local body election, election special

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top