തദ്ദേശ തെരഞ്ഞെടുപ്പ്; 2015ലേക്കാള്‍ വലിയ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കും: എം എം ഹസന്

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയില്‍ യുഡിഎഫ് ക്യാമ്പ്. 2015ലെ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന് പറഞ്ഞു. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പ് ഫലം. പോളിംഗ് ശതമാനത്തിലെ വര്‍ധനവ് യുഡിഎഫ് തരംഗത്തിന്റെ ഭാഗമെന്നും എം എം ഹസന്. വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ളവരുമായുള്ള നീക്കുപോക്ക് ഗുണം ചെയ്യും. ജോസ് കെ മാണി മുന്നണി വിട്ടത് ഒരുതരത്തിലും തിരിച്ചടിയാകില്ലെന്നും ഹസന്.
ആരോപണങ്ങളുടെയും വിവാദങ്ങളുടെയും നടുവില്‍ നില്ക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്താകും തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന പ്രതീക്ഷയില്‍ ആണ് യുഡിഎഫ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വികാരമാണ് ഉയര്‍ന്ന പോളിംഗ് ശതമാനത്തിന് കാരണമെന്നും മുന്നണി വിലയിരുത്തല്‍. അതേസമയം, കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടത് മധ്യകേരളത്തില്‍ തിരിച്ചടിയാകുമോയെന്ന ആശങ്കയും മുന്നണിയില്‍ ഒരുവിഭാഗത്തിനുണ്ട്.
Read Also : ആദ്യ ഘട്ട പോളിംഗ് ശതമാനത്തിലെ വര്‍ധന യുഡിഎഫിന് ഗുണം ചെയ്യുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പക്കാരിലേക്കുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം, മകന്റെ അറസ്റ്റും കോടിയേരി ബാലകൃഷ്ണന്റെ അവധിയും അങ്ങനെ ഒന്നിന് പിറകേ ഒന്നായി പുറത്തുവന്ന ആരോപണങ്ങള്‍ മുന്നണിയുടെ ജയസാധ്യത വര്‍ധിപ്പിക്കുന്നു. സമാനതകളില്ലാത്ത പ്രതിസന്ധിയില്‍പ്പെട്ട് നട്ടം തിരിഞ്ഞ സംസ്ഥാന സര്‍ക്കാരിനും സിപിഐഎമ്മിനും എതിരായ വിധിയെഴുത്ത് തന്നെയാകും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലമെന്ന ഉറച്ച പ്രതീക്ഷയിലാണ് മുന്നണി.
ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തരംഗം ഇത്തവണയും ആവര്‍ത്തിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. സര്‍ക്കാറിനെതിരായ അഴിമതി ആരോപണങ്ങളും വിവാദങ്ങളും പൂര്‍ണാര്‍ത്ഥത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാനായെന്നത് മുന്നണിയുടെ വിജയമായി നേതൃത്വം കാണുന്നു. ജനങ്ങള്‍ അതുള്ക്കൊണ്ടതിന്റെ തെളിവാണ് പോളിംഗ് ശതമാനത്തിലെ വര്‍ധനവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ മുന്നേറ്റം ഇത്തവണ ഉണ്ടാകില്ലെന്നും യുഡിഎഫ് ക്യാമ്പ്. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരായ സര്‍ക്കാര്‍ നീക്കം പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമെന്ന പ്രചരണം ഫലം കണ്ടതായും കേസുകള്‍ തിരിച്ചടിയാകില്ലെന്നുള്ള പ്രതീക്ഷയും യുഡിഎഫിനുണ്ട്.
അതേസമയം, ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടത് കോട്ടയത്തുള്‍പ്പെടെ മധ്യകേരളത്തില്‍ തിരിച്ചടിയാകുമോയെന്ന ആശങ്കയും ചില കോണുകളിലുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണം ഗുണം ചെയ്യുമെന്ന് ഒരു വിഭാഗം കണക്ക് കൂട്ടുമ്പോഴും സഹകരണം തിരിച്ചടിയാകുമോയെന്ന ആശങ്കയും ചില കോണുകളിലുണ്ട്.
തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണം നേടാനായില്ലെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രകടമായ ജനവികാരമുണ്ടെന്നും അതിന്റെ ഗുണഭോക്താക്കളായി തങ്ങള്‍ മാറുമെന്നുമുള്ള ഉറച്ച പ്രതീക്ഷയില്‍ത്തന്നെയാണ് അവസാന മണിക്കൂറിലും യുഡിഎഫ്.
Story Highlights – mm hassan, udf, local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here