ചരിത്രത്തിൽ ആദ്യമായി കണ്ണൂർ കോർപ്പറേഷനിൽ ബിജെപി അക്കൗണ്ട് തുറന്നു

കണ്ണൂർ കോർപ്പറേഷനിൽ ബിജെപി അക്കൗണ്ട് തുറന്നു. ഇതാദ്യമായാണ് ബിജെപി സീറ്റ് നേടുന്നത്. പള്ളിക്കുന്ന് ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥി വി.കെ ഷൈജുവാണ് ചരിത്ര വിജയം നേടിയത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. 136 വോട്ടുകൾക്കായിരുന്നു വിജയം.
കണ്ണൂർ വളപട്ടണം പഞ്ചായത്തിൽ ലീഗ്-വെൽഫെയർ സഖ്യം വിജയിക്കുന്ന കാഴ്ചയും കാണുന്നുണ്ട്. ആകെയുള്ള 13 സീറ്റിൽ എട്ട് ഇടത്താണ് സഖ്യം വിജയിച്ചത്. കോൺഗ്രസും ലീഗും ഇവിടെ വെവ്വേറെയാണ് മത്സരിച്ചത്. ബിജെപി രണ്ടും എൽ.ഡി.എഫ് രണ്ടും കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചു.
കണ്ണൂർ കോർപ്പറേഷനിലെ പള്ളിയാം മൂല ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ കെ.പി.സി.സി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ് വിജയിച്ചുവെന്ന വാർത്തയും പുറത്തുവരുന്നുണ്ട്.
കണ്ണൂർ കോർപറേനിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എൽഡിഎഫ് , യുഡിഎഫ് 7-7 എന്നിങ്ങനെയാണ് സീറ്റ് നില.
Story Highlights – bjp opens account in kannur for the first time
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here