ആർഎസ്എസ് യുഡിഎഫിനൊപ്പം നിന്നു; ജനം ഇടതുപക്ഷത്തിനൊപ്പമെന്ന് ഇ. പി ജയരാജൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ വലതുപക്ഷ ശക്തികളുടേയും വർഗീയ പാർട്ടികളുടേയും കൂടിച്ചേരലാണ് കണ്ടതെന്ന് മന്ത്രി ഇ. പി ജയരാജൻ. ആർഎസ്എസ്, ബിജെപി സംഘപരിവാർ സംഘടനകൾ യുഡിഎഫിനൊപ്പം നിന്നു. പല സ്ഥലങ്ങളിലും യുഡിഎഫിന് വോട്ടു ചെയ്തതായി അറിഞ്ഞു. എന്നാൽ ജനം ഇടതു പക്ഷത്തിനൊപ്പമാണെന്നാണ് പുറത്തുവരുന്ന ഫല സൂചനകളെന്ന് മന്ത്രി പറഞ്ഞു.
വെൽഫെയർ പാർട്ടിയും യുഡിഎഫും തമ്മിൽ അവിശുദ്ധ ബന്ധമാണുള്ളത്. തെരഞ്ഞെടുപ്പിൽ വൻ ഐക്യമായിരുന്നു. വലതുപക്ഷ പിന്തിരിപ്പൻ ശക്തികളെ ഒന്നിച്ചു നിർത്തിയിട്ടും ജനം ഇടതുപക്ഷത്തിനൊപ്പം നിന്നു. വർഗീയത തിരിച്ചറിഞ്ഞു. കേരളത്തിൽ തുടർ ഭരണം ഉണ്ടാകും. അതിന്റെ ആദ്യ പടിയായിരിക്കും തെരഞ്ഞെടുപ്പ് ഫലം. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരുമെന്നും മന്ത്രി പറഞ്ഞു.
Story Highlights – E P Jayarajan, local body election, LDF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here