തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനത്തിനുള്ള അംഗീകാരം: പ്രകാശ് കാരാട്ട്

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ പ്രകടനത്തിനുള്ള ജനങ്ങളുടെ അംഗീകാരം എന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളും വികസനവും ജനങ്ങള്‍ വിലയിരുത്തി. വെള്ളപ്പൊക്ക സമയത്തെയും കൊവിഡ് സമയത്തെയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും അദ്ദേഹം പരാമര്‍ശിച്ചു.
Read Also : തിരുവനന്തപുരം കോര്‍പറേഷനില്‍ 20 ഇടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു; 12 ഇടത്ത് എന്‍ഡിഎ
തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളുടെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു. കേരളം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് മാതൃകയാണെന്നും പ്രകാശ് കാരാട്ട്. എല്‍ഡിഎഫ് ഗവണ്‍മെന്റിനും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും അനുകൂലമായാണ് ജനവിധിയുണ്ടായത്. സര്‍ക്കാരിനെയും പ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.
അതേസമയം പറഞ്ഞതിനെല്ലാം ക്ഷമാപണം നടത്താന്‍ പ്രതിപക്ഷ നേതാവിനാകുമോ എന്ന ചോദ്യം ഉന്നയിച്ച് നിയമ മന്ത്രി എ കെ ബാലന്‍ രംഗത്തെത്തി. എല്‍ഡിഎഫിന് ചരിത്ര വിജയം നല്‍കുന്നതിന് സഹായിച്ച പ്രതിപക്ഷ നേതാവിനെയും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനെയും അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
Story Highlights – prakash karat, local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here