കൊച്ചി കോര്പറേഷന് ആര് ഭരിക്കണമെന്ന് സ്വതന്ത്രര്‍ തീരുമാനിക്കും

കൊച്ചി കോര്പറേഷന് ആര് ഭരിക്കണമെന്ന് ഇത്തവണ സ്വതന്ത്രര്‍ തീരുമാനിക്കും. കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫിന് വന്‍ നേട്ടം സാധ്യമായി. 74 ഡിവിഷനുള്ള കൊച്ചി കോര്‍പറേഷനില്‍ 34 സീറ്റില്‍ എല്‍ഡിഎഫും 31 സീറ്റില്‍ യുഡിഎഫും അഞ്ച് ഇടത്ത് ബിജെപിയും നാല് സീറ്റില്‍ സ്വതന്ത്രരും വിജയിച്ചു. ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ കോര്പറേഷന് ആര് ഭരിക്കണമെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ തീരുമാനിക്കും.
കൊച്ചി കോര്‍പറേഷനിലെ മുഴുവന്‍ ഡിവിഷനുകളിലും ഓരോ വോട്ടും മുന്നണികള്‍ക്ക് നിര്‍ണായകമായ കാഴ്ച്ചയായിരുന്നു വോട്ടെണ്ണലില്‍ ഉടനീളം. വമ്പന്മാര് കടപുഴകി വീണ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്. യുഡിഎഫിന് ആദ്യ നഷ്ടം സംഭവിച്ചത് രാവിലെ 8.45നായിരുന്നു. യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍. വേണുഗോപാല്‍ പരാജയത്തിന്റെ കയ്പറിഞ്ഞു. അതു ഒരു വോട്ടിന്.
കോര്‍പറേഷനിലെ ആദ്യ വിജയം ബിജെപിക്കായിരുന്നു. കഴിഞ്ഞ ഭരണ സമിതിയില്‍ ഡെപ്യൂട്ടി മേയറായിരുന്ന പ്രേമകുമാറും, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന പി.ഡി. മാര്‍ട്ടിനുമടക്കം പിന്നീടങ്ങട്ടോട്ട് യുഡിഎഫിലെ വമ്പന്മാരെല്ലാം നിലംപരിശായി. ഇതിനിടെ എന്‍ഡിഎ നില മെച്ചമാക്കി. അഞ്ച് സ്ഥാനാര്‍ത്ഥികള്‍ ജയിച്ച് കയറി.
യുഡിഎഫിന്റെ രണ്ട് സീറ്റും, എല്‍ഡിഎഫിന്റെ ഒരു സീറ്റും എന്‍ഡിഎ പിടിച്ചെടുത്തു. വിമതരും വി ഫോര്‍ കൊച്ചിയും എല്‍ഡിഎഫിന്റെയും, യുഡിഎഫിന്റെയും വോട്ടുകള്‍ കുറച്ചെങ്കിലും വീതിച്ചെടുത്തപ്പോള്‍ ഏറെ ദോഷം ചെയ്തത് യുഡിഎഫിനാണ്. സിറ്റിംഗ് സീറ്റുകള്‍ പലതും നഷ്ട്ടമായി. ടി.കെ. അഷറഫ്, സനില്‍ മോന്, കെ.പി. ആന്റണി, മേരി ലിസ്റ്റ പ്രകാശനുമടക്കം നാല് സ്വതന്ത്രരും ജയിച്ച് കയറി. ഇതില്‍ മൂന്ന് പേര്‍യുഡിഎഫ് വിമതരും ഒരാള്‍ ട്വന്റിട്വന്റി അഭിമുഖ്യമുള്ള എല്‍ഡിഎഫ് വിമതനും. ഒടുവില്‍ 72 സീറ്റുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ എല്‍ഡിഎഫ് 33 ഇടത്തും യുഡിഎഫ് 30 ഇടത്തും വിജയിച്ചു.
വോട്ടിംഗ്് യന്ത്രം തകരാറിലായ കുന്നംപുറം ഡിവിഷനിലും ,സ്ഥാനാര്‍ത്ഥികള്‍ തുല്യ വോട്ട് നേടിയ കലൂരും ഫലപ്രഖ്യാപനം വൈകി. ഒടുവില്‍ കലൂരില്‍ ടോസിംഗിലൂടെ യുഡിഎഫ് വിജയിച്ചു. യന്ത്രത്തകരാര്‍ പരിഹരിച്ച കുന്നു പുറത്ത് എല്‍ഡിഎഫും വിജയിച്ചു. അവസാന ഫലം പുറത്ത് വന്നപ്പോള്‍ എല്‍ഡിഎഫി ന് 34 സീറ്റും യുഡിഎഫിന് ന് 31 സീറ്റും. 35 സീറ്റുള്ളവരായിരിക്കും കോര്പറേഷന് ഭരിക്കുക. അതു കൊണ്ട് തന്നെ നാല് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ തീരുമാനം കോര്പറേഷന് ആര് ഭരിക്കണം എന്ന കാര്യത്തില്‍ നിര്‍ണായകമാകും.
Story Highlights – Independents will decide who will govern the Kochi Corporation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here