കൊല്ലം നഗരസഭയിലെ ആദ്യ വിജയം എൽഡിഎഫിന്

ldf declares first win in kollam municipality

കൊല്ലം നഗരസഭയിലെ ആദ്യ വിജയം എൽഡിഎഫിന്. കാവനാട് ഡിവിഷനാണ് എൽഡിഎഫ് നിലനിർത്തിയിരിക്കുന്നത്. സി.പി.ഐ സ്ഥാനാർത്ഥിയായ മധുവാണ് കാവനാട് നിന്ന് വിജയിച്ചത്.

കൊല്ലം നഗരസഭയിൽ എൽഡിഎഫിന് തന്നെയാണ് മുന്നേറ്റം. ആറിടത്ത് എൽഡിഎഫ് മുന്നേറിയപ്പോൾ, നാല് ഇടത്ത് യുഡിഎഫിനാണ് മുന്നേറ്റം.

കോർപറേഷനുകളുടെ ലീഡ് നിലയനുസരിച്ചും എൽഡിഎഫിന് തന്നെയാണ് മുന്നേറ്റം. എട്ട് ഇടത്ത് എൽഡിഎഫും, രണ്ട് ഇടത്ത് യുഡിഎഫും മുന്നേറുകയാണ്. കൊല്ലത്തെ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ രണ്ട്,രണ്ട്, ഏഴ് എന്നിങ്ങനെയാണ് എൽഡിഎഫിന്റെ ലീഡ്.

Story Highlights – ldf declares first win in kollam municipality

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top