തെരഞ്ഞെടുപ്പ് വിജയം യുഡിഎഫിന് എതിരല്ല, എൽഡിഎഫിന് അമിതാഹ്‌ളാദത്തിന് വകയില്ല : മുല്ലപ്പള്ളി രാമചന്ദ്രൻ

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പ് വിജയം യുഡിഎഫിന് എതിരല്ലെന്നും യുഡിഎഫിന്റെ അടിത്തറയ്ക്ക് കോട്ടമുണ്ടായിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. യുഡിഎഫിന് കൂടുതൽ പഞ്ചായത്തുകൾ കിട്ടി. 2015 നേക്കാൾ മെച്ചപ്പെട്ട പ്രകടനം പാർട്ടി കാഴ്ചവച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
നാളെ രാഷ്ട്രീയ കാര്യ സമിതി ചേരും. അതിൽ ഫലം വിലയിരുത്തും. സിപിഐഎമ്മിനും എൽഡിഎഫിനും അമിതമായി ആഹ്‌ളാദിക്കാൻ വകയില്ലെന്നും എൽഡിഎഫിന് വലിയ വിജമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ബിജെപിക്ക് എന്താണ് നേട്ടമെന്ന് വ്യക്തമാക്കാൻ കെ.സുരേന്ദ്രന് കഴിഞ്ഞിട്ടില്ല. സിപിഐഎം- യുഡിഎഫ് ധാരണയെന്ന ആരോപണം അടിസ്ഥാന രഹിതമാണ്.
വീഴ്ചകളുണ്ടെങ്കിൽ പരിശോധിച്ച് തിരുത്തും. ഫലം സത്യസന്ധമായി വിലയിരുത്തുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
Story Highlights – mullappally ramachndran on local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here