തൃശൂർ കോർപ്പറേഷനിലും ചങ്ങനാശേരിയിലും എൻഡിഎയ്ക്ക് മുന്നേറ്റം

പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ തൃശൂർ കോർപ്പറേഷനിൽ രണ്ടിടത്ത് എൻഡിഎയ്ക്ക് ലീഡ്. പന്തളം മുൻസിപ്പാലിയിലും ചങ്ങനാശേരി ഈസ്റ്റിലും എൻഡിഎ പ്രസന്ന കുമാരി മുന്നേറുന്നു.
അതേസമയം, ചങ്ങനാശേരി മുൻസിപ്പാലിറ്റിയിൽ ഒരിടത്ത് മാത്രമാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. അതേസമയം, രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന പാലാ മുൻസിപ്പാലിറ്റിയിൽ എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്. എന്നാൽ, ഈ പ്രദേശങ്ങൾ ഒഴിച്ചു നിർത്തിയാൽ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ എൽഡിഎഫിനാണ് മുൻതുക്കം.
സംസ്ഥാനത്ത് 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ആദ്യം തപാൽ വോട്ടുകളാണാണ് എണ്ണിക്കൊണ്ടിരിക്കുന്നത്. സർവീസ് വോട്ടുകൾക്കു പുറമേ കൊവിഡ് ബാധിതരും നിരീക്ഷണത്തിൽ കഴിയുന്നവരും ചെയ്ത സ്‌പെഷ്യൽ തപാൽ വോട്ടുകളും ഒരുമിച്ചാകും എണ്ണുക. രണ്ടരലക്ഷത്തിലേറെയാണ് തപാൽ വോട്ടുകൾ.
Story Highlights – NDA in Thrissur Corporation and Changanassery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here