അനിൽ അക്കരയുടെ വാർഡിൽ എൻഡിഎയ്ക്ക് വിജയം

കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരയുടെ വാര്‍ഡില്‍ എന്‍ഡിഎയ്ക്ക് വിജയം. അടാട്ട് പഞ്ചായത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്. നേതാക്കന്മാരുടെ വാര്‍ഡുകളില്‍ എതിര്‍ കക്ഷികള്‍ നേട്ടമുണ്ടാക്കുന്ന കാഴ്ച തുടരുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മൻചാണ്ടി എന്നിവരുടെ വാര്‍ഡുകളില്‍ എതിര്‍ സ്ഥാനാര്‍ഥികളാണ് വിജയിച്ചത്.
തൃപ്പെരുന്തുറ പഞ്ചായത്തിലെ പതിനാലാം വാർഡാണ് രമേശ് ചെന്നിത്തലയുടേത്. ഇവിടെ എല്‍ഡിഎഫിലെ കെ വിനു ആണ് ജയിച്ചത്. കോഴിക്കോട് ജില്ലയിലെ അഴിയൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡാണ് മുല്ലപ്പള്ളിയുടേത്. ഇവിടെയും എൽഡിഎഫിനാണ് ജയം. എൽജെഡി സ്ഥാനാർത്ഥിയാണ് അഴിയൂരിലെ പതിനൊന്നാം വാർഡിൽ വിജയിച്ചത്. ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്തിൽ എൽഡിഎഫ് വിജയിച്ചു. ഇരുപത്തിയഞ്ച് വർഷത്തിന് ശേഷമാണ് പുതുപ്പള്ളിയിൽ എൽഡിഎഫ് വിജയം നേടുന്നത്.
Story Highlights – Local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here