പാര്‍ട്ടിയുടെ മേഖല ഭദ്രം; മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മുസ്ലിം ലീഗ് യോഗം ചേര്‍ന്നു. പ്രഥമ ദൃഷ്ട്യാ പാര്‍ട്ടിയുടെ മേഖല മുഴുവന്‍ ഭദ്രമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി വിഷയം ദോഷം ചെയ്‌തെന്നും ലീഗ്. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസും യുഡിഎഫും പരിശോധിക്കണമെന്നാണ് നിര്‍ദേശം.

വിശദമായ റിപ്പോര്‍ട്ടോടെ വിലയിരുത്തേണ്ടതാണ് ഇക്കാര്യമെന്നും കുഞ്ഞാലിക്കുട്ടി. മലപ്പുറം, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ ലീഗിന് നേട്ടമുണ്ടായി. മറ്റ് ജില്ലകളിലെ വിജയം വിശദമായി വിലയിരുത്തും.

അതേസമയം പാര്‍ട്ടിയുടെ അടിയന്തര യോഗം പാണക്കാട്ട് ചേര്‍ന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എംപി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കെ പി എ മജീദ് എന്നീ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ വിലയിരുത്താനായിരുന്നു യോഗം.

Story Highlights -pk kunhali kutty, udf, local body elction, muslim league

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top