Advertisement

അമ്മയോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച മകൻ ലോറിക്കടിയിൽപ്പെട്ട് മരിച്ചു

December 16, 2020
2 minutes Read

അമ്മയോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച മകൻ ടിപ്പർ ലോറിക്കടിയിൽപ്പെട്ട് മരിച്ചു. കോഴിക്കോട് കക്കോടി കോട്ടൂപ്പാടം അത്താഴക്കുന്നുമ്മൽ ഷാജിയുടെ മകൻ അർജുൻ (13) ആണ് മരിച്ചത്.

കോഴിക്കോട് ദേശീയപാതയിൽ കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ അക്കാദമിക്ക് സമീപം ഇന്നലെ രാവിലെ 8.50-ഓടെയായിരുന്നു അപകടമുണ്ടായത്. അമ്മ ശ്രീദേവി (മഞ്ജു)യുടെ കൊട്ടൂക്കരയിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും. ശ്രീദേവിയായിരുന്നു വാഹനം ഓടിച്ചിരുന്നത് കെ.എസ്.ആർ.ടി.സി. ബസിന് കടന്നുപോകാനായി വേഗം കുറച്ച് റോഡരികിലൂടെ ഓടിയ സ്‌കൂട്ടറിന്റെ പിന്നിൽ ലോറി തട്ടുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്ന് ശ്രീദേവി ഇടതുവശത്തേക്കും അർജുൻ റോഡിലേക്കും തെറിച്ചുവീഴുകയുമായിരുന്നു. ലോറിയുടെ പിൻചക്രം കയറിയ അർജുൻ അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചു. പരിക്കേറ്റ ശ്രീദേവി (39)യെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ലോറി ഡ്രൈവർക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.

Story Highlights – son, who was traveling on a scooter with his mother, died under the lorry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top