കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ

കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ. കെഎസ്‍യു ജില്ലാ വൈസ് പ്രസിഡന്‍റ് ജെറി ബോസിന്‍റെ ഉൾപ്പടെ വീട് ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

ജെറി ബോസിന്‍റെ അമ്മയ്ക്കും ഭാര്യയ്ക്കും പരുക്കേറ്റു. ഇവരെ കൊയിലാണ്ടി ഗവൺമെന്‍റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് കക്കോടി ഡിവിഷനിൽ നിന്ന് ജെറിൽ ബോസ് മത്സരിച്ചിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Story Highlights – local body election, Udf harthal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top