ആദ്യ ഫലസൂചനകൾ പ്രകാരം കൊച്ചി കോർപറേഷനിൽ യുഡിഎഫിന് മുന്നേറ്റം

udf leads in cochin corporation

ആദ്യ ഫലസൂചനകൾ പ്രകാരം കൊച്ചി കോർപറേഷനിൽ യുഡിഎഫിന് മുന്നേറ്റം. കൊച്ചി കോർപറേഷനിൽ ഏഴ് ഇടങ്ങളിൽ എൽഡിഎഫും എട്ടിടങ്ങളിൽ യുഡിഎഫും മുന്നേറുകയാണ്. ബിജെപി രണ്ടിടങ്ങളിൽ മുന്നേറുന്ന കാഴ്ചയും കാണുന്നുണ്ട്.

യുഡിഎഫ് കുത്തകയായിരുന്ന കോർപറേഷനാണ് കൊച്ചി കോർപറേഷൻ. അഞ്ച് വർഷം ഭരണം പൂർത്തീകരിച്ചതുമാണ്. ഇവിടെ എൽഡിഎഫും, യുഡിഎഫും ഇഞ്ചേടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. ബിജെപി സാന്നിധ്യമറിയിക്കുന്ന കാഴ്ചയും കാണുന്നുണ്ട്.

നിലവിലെ ലീഡ് നിലയനുസരിച്ച് സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിൽ യുഡിഎഫിനാണ് മുന്നേറ്റം. 25 ഇടത്ത് യുഡിഎഫും, 22 ഇടത്ത് എൽഡിഎഫും മുന്നേറുന്നു. നാല് ഇടങ്ങളിൽ ബിജെപിയും മുന്നേറുന്നുണ്ട്.

ഗ്രാമപഞ്ചായത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 49 ഇടത്ത് യുഡിഎഫും 45 ഇടത്തും എൽഡിഎഫുമാണ് മുന്നേറുന്നത്.

Story Highlights – udf leads in cochin corporation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top