തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പാർട്ടിയ്ക്ക് വലിയ തിരിച്ചടിയെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പാർട്ടിയ്ക്ക് വലിയ തിരിച്ചടിയെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് എഐസിസി ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ടിലാണ് പരാമർശമുള്ളത്. കോൺഗ്രസ് ഹൈക്കമൻഡിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് താരിഖ് ഖാൻ പറഞ്ഞു. അനുകൂല ഘടകങ്ങൾ പ്രയോജനപ്പെടുത്താൻ കോൺഗ്രസിന് സാധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ഇന്ന് ചേരും. ഇതിന് പുറമേ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് 10.30ന് ചേരും. പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിൽ ചേരുന്ന യോഗത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് എൽഡിഎഫിനനുകൂലമായ സാഹചര്യമടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യും.

Story Highlights – Congress High Command has said that the results of the local body elections are a major setback for the party

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top