കൊച്ചി കോര്‍പറേഷനിലെ തിരിച്ചടിയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എന്‍. വേണുഗോപാല്‍

കൊച്ചി കോര്‍പറേഷനിലെ തിരിച്ചടിയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എന്‍. വേണുഗോപാല്‍. കൊച്ചി കോര്‍പറേഷനിലെ തിരിച്ചടി സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം വിശദമായ പരിശോധന നടത്തണം. വിമത ശല്യവും തര്‍ക്കങ്ങളും മുന്നണിയെ കാര്യമായി ബാധിച്ചു. കോര്‍പറേഷനിലെ മുന്‍ ഭരണ സമിതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ദോഷം ചെയ്തു. അധികാരത്തിലെത്താന്‍ സ്വതന്ത്രരുടെ പിന്തുണ നേടാന്‍ ശ്രമിക്കുമെന്നും എന്‍. വേണുഗോപാല്‍ പറഞ്ഞു.

Read Also : കൊച്ചി കോർപറേഷനിൽ ഭരണം ഉറപ്പിക്കാൻ എൽഡിഎഫ് നീക്കം

അതേസമയം, കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫ് ഭരണം ഉറപ്പിക്കും. എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന സൂചന നല്‍കി ലീഗ് വിമതന്‍ ടി.കെ. അഷറഫ് രംഗത്ത് എത്തി. യുഡിഎഫിലേക്ക് ഇനി മടങ്ങി പോകില്ലെന്ന് ടി.കെ. അഷറഫ് ട്വന്റിഫോറിനോട് പറഞ്ഞു. ഭരണം ഉറപ്പിക്കാന്‍ കഴിയുന്ന മുന്നണിക്ക് പിന്തുണ നല്‍കും. നിലവില്‍ എല്‍ഡിഎഫിനാണ് ആ സാധ്യതയുള്ളത്. എല്‍ഡിഎഫില്‍ നിന്ന് നേതാക്കള്‍ വിളിച്ചിരുന്നെന്നും ടി.കെ. അഷറഫ് പറഞ്ഞു.

Story Highlights – Congress leader N Venugopal – Kochi Corporation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top