കർഷക പ്രക്ഷോഭ വേദികളിൽ രക്തദാനം ചെയ്യാൻ വൻ തിരക്ക്

കർഷക പ്രക്ഷോഭ വേദികളിൽ രക്തം ദാനം ചെയ്യാൻ വൻ തിരക്ക്. വിമുക്ത ഭടന്മാർ അടക്കമാണ് രക്തദാനത്തിനെത്തുന്നത്. പ്രക്ഷോഭകർക്കായി മെഡിക്കൽ ക്യാമ്പുകളും സജീവമാണ്.
രാജ്യത്തിന്റെ അതിർത്തികൾ കാക്കുന്നവർക്ക് മാത്രമല്ല, രാജ്യത്തിന്റെ അന്നദാതാക്കളുടെ ആവശ്യത്തിനും രക്തം നൽകേണ്ടതുണ്ടെന്ന് ക്യാമ്പുകളിലെത്തുന്ന വിമുക്ത ഭടന്മാർ പറയുന്നു. പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തുന്നവരാണ് ദാതാക്കളിലേറെയും. സിംഗു അതിർത്തിയിലെ രക്തദാന ക്യാമ്പിലെത്തുന്നത് ദിവസവും മുന്നൂറിലേറെ പേരാണ്.
യുണൈറ്റഡ് സിഖ് എന്ന സന്നദ്ധ സംഘടന, രക്തദാന ക്യാമ്പിന് പുറമേ മെഡിക്കൽ ക്യാമ്പും പ്രക്ഷോഭ മേഖലകളിൽ തയാറാക്കിയിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ മരുന്നുകൾ അടക്കം ഇവിടെ ലഭ്യമാണ്. ഡോക്ടർമാരുടെയും വോളന്റിയർമാരുടെയും സംഘം 24 മണിക്കൂറും സേവന സന്നദ്ധരായി നിൽക്കുന്നു. സിംഗുവിലും തിക്രിയിലുമാണ് ഇപ്പോൾ ക്യാമ്പുള്ളതെങ്കിലും മറ്റ് പ്രക്ഷോഭ സ്ഥലങ്ങളിൽ കൂടി വ്യാപിപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം.
Story Highlights – Huge rush to donate blood at farmers’ agitation venues
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here