ജനുവരി മുതൽ കെഎസ്ആർടിസി മുഴുവൻ സർവീസുകളും പുനഃരാരംഭിക്കും

ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവച്ചിരുന്ന കെഎസ്ആർടിസിയുടെ മുഴുവൻ സർവീസുകളും ജനുവരി മുതൽ പുനഃരാരംഭിക്കും. കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ആണ് ഇക്കാര്യം അറിയിച്ചത്. ഇതിന് വേണ്ടി എല്ലാ യൂണിറ്റ് ഓഫീസർമാർക്കും നിർദേശം നൽകി. ഫാസ്റ്റ് പാസഞ്ചറുകൾ രണ്ട് ജില്ലകളിലും, സൂപ്പർ ഫാസ്റ്റുകൾ നാല് ജില്ലകൾ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്പ്രദായം നിലനിർത്തുമെന്നും ബിജുപ്രഭാകർ വ്യക്തമാക്കി.
ക്രിസ്മസ്-പുതുവത്സര ദിനത്തോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർ സംസ്ഥാന സർവീസ് നടത്തും. ഡിസംബർ 21 മുതൽ ജനുവരി നാല് വരെയാണ് പ്രത്യേക സർവീസ് നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരുവിലേയ്ക്കും തിരിച്ചും സർവീസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Story Highlights – KSRTC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here