വെൽഫയർ പാർട്ടിയുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്ന വിലയിരുത്തലുമായി ആർഎസ്പി

വെൽഫയർ പാർട്ടിയുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്ന വിലയിരുത്തലുമായി ആർഎസ്പി. വിഷയത്തിൽ എം.എം ഹസനെതിരെ ഒളിയമ്പുമായി ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്. വെൽഫയർ ബന്ധം ചർച്ച ചെയ്തു വഷളാക്കിയത് യുഡിഎഫ് തന്നെയാണെന്ന് ഷിബു ബേബി ജോൺ.
തോൽവിക്ക് പിന്നാലെ ആത്മവിമർശനവുമായി ആർഎസ്പി നേതാക്കൾ രംഗത്തെത്തി. വെൽഫയർ പാർട്ടി ബന്ധത്തിൽ എം.എം ഹസനെതിരെ ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് ഒളിയമ്പെയ്തു. വാർത്തയ്ക്ക് വേണ്ടി ചിലർ വെൽഫെയർ നേതാക്കളെ കാണാൻ പോയത് തിരിച്ചടിയായെന്ന് എ.എ അസീസ് പറഞ്ഞു.
വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നതിൽ യുഡിഎഫിന് പാളിച്ച പറ്റിയെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ബന്ധം ചർച്ച ചെയ്ത് വഷളാക്കിയത് യുഡിഎഫ് തന്നെ. പരാജയത്തിന് കോൺഗ്രസ് മാത്രമല്ല യുഡിഎഫ് മുഴുവനാം ഉത്തരവാദിയാണെന്നും ഷിബു ബേബി ജോൺ.
തെരഞ്ഞെടുപ്പിൽ പൊതുവിൽ തങ്ങൾ നേട്ടമുണ്ടാക്കിയെന്നാണ് ആർഎസ്പി വിലയിരുത്തൽ. ചവറ മണ്ഡലത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വിജയം ആർഎസ്പിക്ക് കരുത്ത് പകരും. നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം ചർച്ച ആകുമെന്നും യുഡിഎഫ് വലിയ നേട്ടം ഉണ്ടാകും എന്ന് പറഞ്ഞു നേതാക്കൾ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
Story Highlights – RSP with assessment of failure to deal with the Welfare Party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here