തൃശൂര്‍ കോര്‍പറേഷനില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കാനാണ് താത്പര്യമെന്ന് യുഡിഎഫ് വിമതന്‍

തൃശൂര്‍ കോര്‍പറേഷനില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കാനാണ് താത്പര്യമെന്ന് യുഡിഎഫ് വിമതന്‍ എം.കെ. വര്‍ഗീസ്. കോണ്‍ഗ്രസിനോടുള്ള പ്രതിഷേധമാണ് തന്റെ തീരുമാനം. 35 വര്‍ഷം പാര്‍ട്ടിക്കായി അധ്വാനിച്ച തന്നെ കോണ്‍ഗ്രസ് ചതിച്ചു. എന്തിനും തയാറാണെന്ന് ഇടതുമുന്നണി അറിയിച്ചിട്ടുണ്ടെന്നും എം.കെ. വര്‍ഗീസ് പറഞ്ഞു.

ഏറ്റവും കടുത്ത മത്സരം നടന്ന തൃശൂര്‍ കോര്‍പറേഷനില്‍ 24 സീറ്റുകളാണ് എല്‍ഡിഎഫ് നേടിയത്. ഭരണം നേടാന്‍ നെട്ടിശ്ശേരി ഡിവിഷനില്‍ നിന്നും വിമതനായി വിജയിച്ച എം.കെ വര്‍ഗീസിന്റെ നിലപാട് നിര്‍ണായകമാകും.

Story Highlights – UDF rebel wants to support Left Front in Thrissur Corporation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top