കാരാട്ട് ഫൈസലിന് വോട്ട് മറിച്ച സംഭവം : സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കും

കാരാട്ട് ഫൈസലിന് വോട്ട് മറിച്ച സംഭവത്തിൽ സിപിഎം ചുണ്ടപുറം ബ്രാഞ്ചിനെതിരെ നടപടി. ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കുമെന്നാണ് റിപ്പോർട്ട്. ജില്ലാ സെക്രട്ടേറിയേറ്റാണ് നടപടി തീരുമാനിച്ചത്.
ബ്രാഞ്ചിനെതിരെ പരിശോധിച്ചു നടപടി എടുക്കാൻ താമരശേരി ഏരിയ കമ്മറ്റിക്ക് നിർദേശം നൽകിയതായി ജില്ലാ സെക്രട്ടറി പി മോഹൻ മാസ്റ്റർ 24 നോട് പറഞ്ഞു. ഏരിയ കമ്മറ്റി നേരിട്ട് ബ്രാഞ്ചിലേ കാര്യങ്ങൾ പരിശോധിക്കാനാണ് തീരുമാനം.
കൊടുവള്ളിയിലെ 15-ാം ഡിവിഷനിൽ സ്വതന്ത്രനായാണ് കാരാട്ട് ഫൈസൽ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്. സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്തു വിട്ടയച്ച കാരാട്ട് ഫൈസലിന്റെ സ്ഥാനാർത്ഥിത്വവും ഇടതു പിന്തുണയും പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. എന്നാൽ സിപിഐഎം ജില്ലാ നേതൃത്വം ഫൈസലിനെ തള്ളിയിരുന്നു. കാരാട്ട് ഫൈസലിന് സിപിഐഎമ്മുമായി ഒരു ബന്ധവും ഇല്ലെന്ന് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. എന്നാൽ ഇതിന് വിപരീതമായി ഇടത് വോട്ടുകളടക്കം കാരാട്ട് ഫൈസലിന് മറിഞ്ഞുവെന്നാണ് ആരോപണം. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പൂജ്യം വോട്ടാണ് ലഭിച്ചത്. ഇതിന് പിന്നാലെ കാരാട്ട് ഫൈസൽ ജയിച്ച വാർഡിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ കാരാട്ട് ഫൈസലിന് ഒപ്പമാണെന്ന ആക്ഷേപം ഉയർന്നിരുന്നു.
Story Highlights – action against cpim branch secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here