ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് 23 ന്

Election of Devaswom Board Members on 23rd

തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലേക്ക് പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍പെടുന്ന ഓരോ അംഗങ്ങളെ വീതവും മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക് രണ്ടു അംഗങ്ങളെയും (പൊതുവിഭാഗം) തെരഞ്ഞെടുക്കുന്നതിന് വോട്ടെടുപ്പ് ഡിസംബര്‍ 23ന് നടക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും തെരഞ്ഞെടുപ്പ്. അന്ന് 4.15 മുതല്‍ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് ചന്ദ്രന്‍ എസ് (അഡ്വ: കുഴിവിള എസ്. ചന്ദ്രന്‍), പി.എം. തങ്കപ്പന്‍ എന്നിവരും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലേക്ക് അയ്യപ്പന്‍ വി.കെ, തിരുമേനി കെ.കെ, മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക് എം.ആര്‍. മുരളി, കെ. മോഹനന്‍, സുരേന്ദ്രന്‍ വി.ടി എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

Story Highlights – Election of Devaswom Board Members on 23rd

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top