ഫാത്തിമ ലത്തീഫിന്റെ മരണം: സിബിഐ അന്വേഷണ സംഘം ഇന്ന് കൊല്ലത്ത് എത്തും

മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണ സംഘം ഇന്ന് കൊല്ലത്ത് എത്തും. കഴിഞ്ഞവര്‍ഷം നവംബര്‍ ഒന്‍പതിന് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ വീട്ടിലേക്ക് ഇതാദ്യമായാണ് സിബിഐ എത്തുന്നത്.

അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഫാത്തിമയുടെ പിതാവ് സിബിഐ ഡയറക്ടര്‍ക്ക് കത്ത് അയച്ചിരുന്നു. ഫാത്തിമയുടെ വീട്ടില്‍ നിന്നുള്ള തെളിവുകള്‍ ശേഖരിക്കാനും ബന്ധുക്കളുടെ മൊഴിയെടുക്കാനുമാണ് ഉദ്യോഗസ്ഥര്‍ എത്തുന്നത്. കൊവിഡ് പശ്ചാത്തലത്തിലാണ് അന്വേഷണം നിര്‍ത്തിവച്ചിരുന്നതെന്നാണ് സിബിഐ അധികൃതരുടെ വിശദീകരണം.

Story Highlights – Fatima Latif’s death: CBI probe team arrives in Kollam today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top