Advertisement

പരാജയ കാരണങ്ങള്‍ അടുത്ത രാഷ്ട്രീയകാര്യ സമിതിയില്‍ വിശദമായി ചര്‍ച്ച ചെയ്യും: കെ. മുരളീധരന്‍

December 18, 2020
Google News 1 minute Read
k muraleedharan

തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങള്‍ അടുത്ത രാഷ്ട്രീയകാര്യസമിതിയില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്ന് കെ. മുരളീധരന്‍. വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും വിമര്‍ശനങ്ങളാണ് പാര്‍ട്ടിയെ മുന്നേട്ട് നയിക്കുന്നതെന്നും കെ. മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉണ്ടായത്. ഗ്രൂപ്പ് കളിയും വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധവും തിരിച്ചടിയായെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.

ആറുമണിക്കൂറിലധികം നീണ്ടുനിന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ സ്വയം വിമര്‍ശനവും സംഘടനാ സംവിധാനത്തിലെ പാളിച്ചകളുമാണ് ചര്‍ച്ചയായത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോ മുന്നണിക്കോ തിരിച്ചടിയുണ്ടായില്ലെന്ന് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കണക്കുകള്‍ നിരത്തി സമര്‍ത്ഥിക്കാന്‍ ശ്രമിച്ചെങ്കിലും മറ്റു നേതാക്കള്‍ വഴങ്ങിയില്ല. കണക്ക് നിരത്തി പരാജയം മറച്ചുവയ്ക്കാനാകില്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. തോല്‍വി സമ്മതിക്കാനെങ്കിലും നേതാക്കള്‍ തയാറാകണമെന്ന് വി. ഡി. സതീശന്‍ നിലപാടെടുത്തു.

Story Highlights – Political Affairs Committe – K. Muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here