മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ; ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി

CM's Disaster Relief Fund; Guruvayur Devaswom Board action illegal: HC

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് തവണയായി പത്ത് കോടി രൂപ നല്‍കിയ സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി. ദേവസ്വം ബോര്‍ഡിന്റെ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി വിധിച്ചു. ഹൈക്കോടതി മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. ദേവസ്വം ബോര്‍ഡ് ട്രസ്റ്റിയാണെന്നും ദേവന്റെ സ്വത്ത് ക്ഷേത്രാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ദേവസ്വം നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

ദേവസ്വം ഫണ്ട് മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന ഡിവിഷന്‍ ബഞ്ചിന്റെ മുന്‍കാല വിധി ഫുള്‍ ബെഞ്ച് അസാധുവാക്കി. ക്ഷേത്ര സംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘനകളുടെ ഹര്‍ജികളിലാണ് കോടതി ഇടപെടല്‍. ഹര്‍ജികള്‍ തീര്‍പ്പാക്കാനായി ഡിവിഷന്‍ ബഞ്ചിലേക്ക് വിട്ടു.

Story Highlights – CM’s Disaster Relief Fund; Guruvayur Devaswom Board action illegal: HC

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top