Advertisement

തിരൂരങ്ങാടി, ബത്തേരി വോട്ടെണ്ണൽ അവസാനിച്ചു; യുഡിഎഫിന് വിജയം

December 18, 2020
Google News 2 minutes Read
thirurangadi batheri udf won

തിരൂരങ്ങാടി, ബത്തേരി എന്നിവിടങ്ങളിലെ വോട്ടെണ്ണൽ അവസാനിച്ചു. തിരൂരങ്ങാടിയിലും, ബത്തേരിയിലും യുഡിഎഫാണ് വിജയിച്ചത്.

മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ മുപ്പത്തി നാലാം ഡിവിഷൻ കിസാൻ കേന്ദ്രയിലാണ് ഇന്ന് റീ പോളിം​ഗ് നടന്നത്. 99 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിന്റെ ജഹ്ഫർ കുന്നത്തേരിയാണ് വിജയിച്ചത്. യുഡിഎഫ് – 378, എൽഡിഎഫ് സ്വതന്ത്രൻ – 279, ബിജെപി- 9 എന്നിങ്ങനെയാണ് ഫലം. ഇവിടെ 80.2 ശതമാനം വോട്ടുകളാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ നടന്ന വോട്ടെടുപ്പിൽ 79.13 ശതമാനം ആയിരുന്നു രേഖപെടുത്തിയത്.

തിരൂരങ്ങാടി നഗരസഭ ഓഫിസിൽ വച്ചാണ് വോട്ട് എണ്ണിയത്. യന്ത്ര തകരാർ മൂലം വോട്ടെണ്ണൽ തടസപ്പെട്ടതിനെ തുടർന്നാണ് ഇവിടെ റീപോളിം​ഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തിരുമാനിച്ചത്.

വയനാട് സുൽത്താൻ ബത്തേരി നഗരസഭ തൊടുവട്ടി ഡിവിഷനിലെ റീ പോളിംഗിലും യുഡിഎഫ് തന്നെയാണ് വിജയം നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി അസീസ് മാടാല 136 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അസീസ് മാടാല (ആഎൻസി) -391, അസൈനാർ സ്വതന്ത്രൻ -255, ബീരാൻ പിഎം -സിപിഐ -167, സുധീർ എഎം -ബിജെപി -16 എന്നിങ്ങനെയാണ് ഫലം.

യന്ത്രതകരാര്‍ മൂലം ഫലം വീണ്ടെടുക്കാനാകാത്തതിനെതുടര്‍ന്ന് ഇന്ന് ഇവിടെ റീപോളിംഗ് നടത്തിയത്. 76.67 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഡിസംബർ 10ന് ഉണ്ടായ പോളിംഗിനേക്കാൾ 10 വോട്ട് കുറവാണ് ഇത്തവണ പോൾ ചെയ്തത്.

Story Highlights – thirurangadi batheri udf won

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here