ഫറൂഖ് അബ്ദുള്ളയുടെ 11.86 കോടി വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി

നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫറൂഖ് അബ്ദുള്ളയുടെ 11.86 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ അഴിമതി കേസിലാണ് നടപടി.
ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാനായിരുന്ന ഫാറൂഖ് അബ്ദുള്ള 43 കോടി രൂപ ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് 2002 മുതല്‍ 2011 വരെ ബി.സി.സി.ഐ 113 കോടി രൂപ ഗ്രാന്റായി നല്‍കിയിരുന്നു. ഇതില്‍ 43.69 കോടി രൂപ ദുരുപയോഗം ചെയ്തുവെന്ന കേസിലാണ് അന്വേഷണം നടന്നുവരുന്നത്.
2015 ല്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി സി.ബി.ഐക്ക് കേസ് കൈമാറുകയും 2018 ല്‍ ഫറൂഖ് അബ്ദുള്ളയുടെയും മറ്റു മൂന്ന് പേരുടെയും പേരില്‍ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
മൂന്ന് വീടുകൾ, ഒരു വാണിജ്യാവശ്യത്തിനുള്ള കെട്ടിടം, നാല് പ്ലോട്ടുകൾ എന്നിവയാണ് ഇ.ഡി പിടിച്ചെടുത്തത്.
Story Highlights – Farooq Abdullah Assets Worth 12 Crore Seized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here