‘കെ. സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ..; കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളക്‌സ് ബോര്‍ഡുകള്‍

കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍. ഇന്ന് രാവിലെ കെപിസിസി ആസ്ഥാനത്ത് മുന്നിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്‌യുവിന്റെയും പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നിരിക്കുന്നത്.
കെ. സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് പോസ്റ്ററുകളിലും ഫളക്‌സ് ബോര്‍ഡുകളിലുമുള്ളത്. തിരുവനന്തപുരം ഡിസിസി ഓഫീസിനു മുന്നിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പോസ്റ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകളും ഫ്‌ളക്‌സുകളും ഉയര്‍ന്നിരുന്നു.
കഴിഞ്ഞദിവസം കെപിസിസി ആസ്ഥാനത്തിന് മുന്‍പിലും തിരുവനന്തപുരം നഗരത്തിലുടനീളവും ഇത്തരത്തില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. ഡിസിസി പരിച്ചുവിടണം എന്നതായിരുന്നു പോസ്റ്ററുകളിലെ ആവശ്യം. ഡിസിസി പ്രസിഡന്റിനെതിരെയും പോസ്റ്ററുകളുണ്ടായിരുന്നു. നേതാക്കള്‍ സീറ്റ് കച്ചവടം നടത്തിയെന്നും പോസ്റ്ററുകളില്‍ ആരോപിച്ചിരുന്നു. വി.എസ്. ശിവകുമാറിനെതിരെയും പോസ്റ്ററുകളുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരുന്നത്.
Story Highlights – Flex boards – k Sudhakaran – KPCC president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here