രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു

രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. 1.4 ലക്ഷം പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരിച്ചത്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 3.07 ലക്ഷം പേരാണ്. 9,550,712 പേര്‍ ഇതുവരെ രാജ്യത്ത് കൊവിഡ് മുക്തി നേടി.
രാജ്യത്ത് 322 ദിവസം കൊണ്ടാണ് ഒരുകോടിയിലധികം ആളുകള്‍ക്ക് കൊവിഡ് ബാധിച്ചത്. യുഎസില്‍ ഒരു കോടി കൊവിഡ് കേസുകള്‍ 291 ദിവസത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 18.84 ലക്ഷം പേര്‍ക്ക് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 9.05 ലക്ഷവും ആന്ധ്രപ്രദേശില്‍ 8.77 ലക്ഷവും തമിഴ്‌നാട്ടില്‍ 8.03 ലക്ഷവും കേരളത്തില്‍ 6.88 ലക്ഷം പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 25,152 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ 347 പേര്‍ക്ക് കൊവിഡ് ബാധിച്ച് മരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here