മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തത്കാലം മാറ്റില്ല

മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തത്കാലം മാറ്റില്ല. സംഘടനാ തലത്തില്‍ അഴിച്ചുപണിയുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പ് വരെ അവസരം നല്‍കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്.
Read Also : തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിൽ കൂട്ടുത്തരവാദിത്തമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി സോണിയ ഗാന്ധി ചര്‍ച്ച നടത്തും. നേരിട്ടായിരിക്കും ചര്‍ച്ച. കേരളത്തിലെ കാര്യങ്ങള്‍ മാത്രമായിരിക്കും ചര്‍ച്ചയ്ക്ക് വയ്ക്കുകയെന്നും വിവരം. സംഘടനാ തലത്തില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തുമെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. ചിലര്‍ പദവി രാജി വയ്ക്കാമെന്നുതന്നെ പറഞ്ഞിരുന്നുവെന്നും വിവരം.
തെരഞ്ഞെടുപ്പ് നേരിടാന്‍ വിശാലമായ സമിതി രൂപീകരിക്കും. എ കെ ആന്റണി, കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കളോട് സോണിയ ഗാന്ധി അഭിപ്രായം ആരാഞ്ഞിരുന്നു. ഒരുമിച്ചുള്ള ശക്തമായ പ്രവര്‍ത്തനമാണ് ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്.
Story Highlights – mullappally ramachandran, kpcc president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here