Advertisement

‘കെ സുധാകരനെ തൃപ്തിപ്പെടുത്താനല്ല, ശക്തിപ്പെടുത്താനാണ് KPCC പ്രസിഡന്റാക്കിയത്; ടീം വർക്കിന് പ്രാധാന്യം’; സണ്ണി ജോസഫ്

6 hours ago
2 minutes Read

കെ സുധാകരനെ തൃപ്തിപ്പെടുത്താനല്ല, ശക്തിപ്പെടുത്താനാണ് തന്നെ കെപിസിസി പ്രസിഡന്റാക്കിയതെന്ന് സണ്ണി ജോസഫ്. ടീം വർക്കിന് പ്രാധാന്യം നൽകികൊണ്ട് സമാകാലീന രാഷ്ട്രീയ വെല്ലുവിളികളെ നേരിടുക തന്നെ ചെയ്യുമെന്ന് സണ്ണി ജോസഫ് ട്വന്റിഫോറിനോട് പ്രതികരിച്ചു. പുതിയ നേതൃനിര ഒരു ടീമായി പ്രവർത്തിക്കുമെന്നും പാർട്ടിയിൽ അച്ചടക്കം അത്യാവശ്യമാണെന്നും അദേഹം വ്യക്തമാക്കി.

കോൺഗ്രസിനെ ഗ്രാമങ്ങളിലും ബൂത്തുകളിലും വാർഡുകളിലും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇതിനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. മലയോര മേഖലയിലെ വന്യജീവി ആക്രമണങ്ങളും കാർഷിക മേഖലയിലെ വായ്പ കുടിശിക പ്രതിസന്ധിയും മുൻഗണന നൽകികൊണ്ട് പരിഹാരം കാണുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് അദേഹം പറഞ്ഞു.

Read Also: എസ്ഒജി രഹസ്യം ചോര്‍ത്തിയതില്‍ സസ്‌പെന്‍ഡ് ചെയ്ത ഹവില്‍ദാര്‍മാരെ തിരിച്ചെടുത്ത സംഭവം; അന്വേഷിക്കാന്‍ സര്‍ക്കാര്‍

ഏറ്റവും നല്ല ടീമാണ്. അവരാണ് കരുത്ത്. ഈ ടീമിന് പ്രവർത്തകരുടെയും ജനങ്ങളുടെയും പിന്തുണയും ഉണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു. പാർട്ടിയുടെ ഐക്യത്തെ മുൻനിർത്തിക്കൊണ്ടാണ് മുന്നോട്ടുപോകുക. പിണറായി സർക്കാരിന്റെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെയും ജനദ്രോഹനയങ്ങൾക്കെതിരെയും ശക്തമായ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുകയാണ് ചെയ്യുകയെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.

കെപിപിസി അധ്യക്ഷനായി സണ്ണി ജോസഫ് ഇന്നാണ് ചുമതലയേൽക്കുക. കെപിസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ വൈസ് പ്രസിഡന്റുമാരും ചുമതലയേൽക്കും. യുഡിഎഫ് കൺവീനറായി അടൂർ പ്രകാശ് സ്ഥാനം ഏറ്റെടുക്കും. ചടങ്ങിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കും. പുതിയ നേതൃത്വത്തിന്റെ മുന്നിലെ പ്രധാനദൗത്യം തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകളാണ്.

Story Highlights : KPCC President Sunny Joseph about congress team work

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top