Advertisement

എസ്ഒജി രഹസ്യം ചോര്‍ത്തിയതില്‍ സസ്‌പെന്‍ഡ് ചെയ്ത ഹവില്‍ദാര്‍മാരെ തിരിച്ചെടുത്ത സംഭവം; അന്വേഷിക്കാന്‍ സര്‍ക്കാര്‍

11 hours ago
3 minutes Read
investigation in reinstating suspended havildars for leaking SOG secrets

മാവോ ഭീകരഓപ്പറേഷന്‍ നടത്തുന്ന എസ്ഒജിയുടെ രഹസ്യം ചോര്‍ത്തിയതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐആര്‍ബി കമാന്റോകളെ തിരിച്ചെടുത്തതില്‍ അന്വേഷണമുണ്ടാകും. ഹവില്‍ദാര്‍മാരായ മുഹമ്മദ് ഇല്യാസ്, പയസ് സെബാസ്റ്റിയന്‍ എന്നിവരെയാണ് തിരിച്ചെടുത്തിലാണ് സര്‍ക്കാര്‍ വിശദ അന്വേഷണത്തിന് ഒരുങ്ങുന്നത്. ഏപ്രില്‍ 28ന് സസ്‌പെന്റ് ചെയ്തവരെ 12 ദിവസത്തിനകം ആണ് തിരിച്ചെടുത്തത്. പോലീസ് തലപ്പത്ത് അറിയിക്കാതെ അറിയാത്ത ഐആര്‍ബി കമാന്റന്റ് നടത്തിയ നീക്കത്തത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. (investigation in reinstating suspended havildars for leaking SOG secrets)

ഐആര്‍ബി കമാന്റന്റ് മുഹമ്മദ് നദി മുദ്ധീന്‍ ആണ് സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരെ അതിവേഗം തിരിച്ചെടുത്തുകൊണ്ട് ഉത്തരവിറക്കിയത്. പരിശീലനത്തിന് ഹവില്‍ദാര്‍മാര്‍ ഇല്ലെന്ന് ന്യായം പറഞ്ഞാണ് ഇവരെ തിരിച്ചെടുത്തത്. അസാധാരണ തിരിച്ചെടുക്കല്‍ സംബന്ധിച്ച വാര്‍ത്ത ട്വന്റിഫോറാണ് ഇന്നലെ എക്‌സ്‌ക്ലൂസീവ് ആയി പുറത്തുവിട്ടത്.

Read Also: ‘വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട 1,500 കോടി രൂപ കേന്ദ്രസർക്കാർ നിഷേധിക്കുന്നു’; മന്ത്രി വി. ശിവൻകുട്ടി

എസ്ഒജിയുടെ അതീവരഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്കും മാധ്യമങ്ങള്‍ക്കും ചോര്‍ത്തി നല്‍കി എന്നതായിരുന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണം. ഗുരുതരമായ ആരോപണങ്ങള്‍ക്ക് പിന്നാലെ സസ്‌പെന്‍ഡ് ചെയ്തവരെ 12 ദിവസങ്ങള്‍ കൊണ്ട് തിരിച്ചെടുത്തത് അസാധാരണ നടപടിയാണെന്ന് ആരോപണമുയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇതില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

Story Highlights : investigation in reinstating suspended havildars for leaking SOG secrets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top