എസ്ഒജി രഹസ്യം ചോര്‍ത്തിയതിനു സസ്‌പെന്‍ഡ് ചെയ്തവ രണ്ട് ഐആര്‍ബി കമാന്‍ഡോകളെ തിരിച്ചെടുത്തു

എസ്ഒജി രഹസ്യം ചോര്‍ത്തിയതിനു സസ്‌പെന്‍ഡ് ചെയ്തവ രണ്ട് ഐആര്‍ബി കമാന്‍ഡോകളെ തിരിച്ചെടുത്തു. മാവോ – ഭീകര വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്ന എസ്ഒജിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് നടപടി നേരിട്ടവരെയാണ് തിരിച്ചെടുത്തത്. ഹവില്‍ദാര്‍മാരായ മുഹമ്മദ് ഇല്യാസിനെയും പയസ് സെബാസ്റ്റ്യനെയും തിരിച്ചെടുത്ത് ഐആര്‍ബി കമാന്‍ഡന്റ് നദീമുദ്ദീന്‍ ഉത്തരവിറക്കി.
ഏപ്രില്‍ 28 നു സസ്‌പെന്റ് ചെയ്തവരെ 12 ദിവസത്തിനകം ആണ് തീര്‍ച്ചെടുത്തത്. സസ്‌പെന്‍ഷന്‍ കഴിഞ്ഞു 2 ആഴ്ച പൂര്‍ത്തി ആകും മുന്‍പാണ് അസാധാരണ തിരിച്ചെടുക്കല്‍. എസ്ഒജി രഹസ്യങ്ങള്‍ ചോര്‍ത്തി, അച്ചടക്കം ലംഘിച്ചു സേനക്ക് കളങ്കം ഉണ്ടാക്കി തുടങ്ങിയ കുറ്റം ചുമത്തി ആയിരുന്നു സസ്‌പെന്‍ഷന്‍.
ഇവര്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വിവരമുണ്ടായിരുന്നു. പി വി അന്‍വര്‍ എംഎല്‍എയ്ക്കടക്കം വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവരവുമുണ്ടായിരുന്നു. രഹസ്യങ്ങള്‍ ചോര്‍ത്തി, അച്ചടക്കം ലംഘിച്ചു, കളങ്കമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു സസ്‌പെന്‍ഷന്‍ ഉത്തരവ്.
Story Highlights : Two IRB commando suspended for leaking SOG secrets reinstated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here