99.9 ശതമാനം പ്രവര്‍ത്തകരും രാഹുല്‍ ഗാന്ധി അധ്യക്ഷനാകണം എന്ന് ആഗ്രഹിക്കുന്നുവെന്ന് രണ്‍ദീപ് സിംഗ് സുര്‍ജേവാല; കോണ്‍ഗ്രസില്‍ പോര് മുറുകുന്നു

സോണിയ ഗാന്ധി വിളിച്ച യോഗം നടക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ കോണ്‍ഗ്രസില്‍ നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും 99.9 ശതമാനം പ്രവര്‍ത്തകരും രാഹുല്‍ ഗാന്ധി അധ്യക്ഷനാകണം എന്ന് ആഗ്രഹിക്കുന്നതായും ഉള്ള മുഖ്യവക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെ പ്രസ്താവനയാണ് അവസാന മണിക്കൂറില്‍ വീണ്ടും പ്രശ്‌നകാരണമായത്.
Read Also : കര്‍ഷകമാര്‍ച്ച് തുടക്കം മാത്രം: മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി
വിമത നേതാക്കളിലെ ഒരു സംഘം രാത്രിയില്‍ ഗുലാം നബി ആസാദിന്റെ വീട്ടില്‍ യോഗം ചേര്‍ന്നു. പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെങ്കിലും അധ്യക്ഷന്റെ കാര്യത്തില്‍ ഭൂരിപക്ഷ അഭിപ്രായം ഉണ്ടായിട്ടുണ്ടെങ്കിലും പിന്നെ ഒരു യോഗം എന്തിനാണെന്നാണ് വിമത സംഘത്തിന്റെ ചോദ്യം. ഇക്കാര്യത്തില്‍ സോണിയ ഗാന്ധിയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണത്തെ ആശ്രയിച്ച് മാത്രം യോഗത്തില്‍ പങ്കെടുത്താന്‍ മതി എന്നാണ് വിമതരുടെ തീരുമാനം.
ശനിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ വിളിച്ച യോഗത്തിന് എല്ലാ തയാറെടുപ്പുകളും നടന്നത് കമല്‍ നാഥിന്റെ മേല്‍നോട്ടത്തിലാണ്. ജി 23 എന്ന വിമത സംഘം പൂര്‍ണമായും യോഗത്തില്‍ പങ്കെടുക്കും എന്ന് ഉറപ്പായ ഘട്ടത്തിലായിരുന്നു മുഖ്യപാര്‍ട്ടി വക്താവ് കൂടിയായ രണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെ പ്രസ്താവന. പാര്‍ട്ടിയില്‍ നിലവില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും 99.9 ശതമാനം പ്രവര്‍ത്തകരും രാഹുല്‍ അധ്യക്ഷനായി മടങ്ങി എത്തണം എന്ന് ആഗ്രഹിക്കുന്നതായും സുര്‍ജേവാല പ്രതികരിച്ചു.
അതുവരെ ഉണ്ടായിരുന്ന ധാരണകളെ എല്ലാം തെറ്റിച്ച് കൊണ്ടായിരുന്നു സുര്‍ജേവാലയുടെ പ്രസ്താവന. ഇതിന്റെ അടിസ്ഥാനത്തിലാണ് ജി-23യുടെ ഡല്‍ഹിയിലുള്ള സംഘം രാത്രിയില്‍ അടിയന്തരമായി കൂടിയാലോചന നടത്തിയത്. ഗുലാം നബി ആസാദിന്റെ വീട്ടില്‍ നടന്ന ചര്‍ച്ചയില്‍ ആനന്ദ് ശര്‍മയും പൃഥ്വിരാജ് ചൗഹാനും അടക്കമുളളവര്‍ ഭാഗമായി.
സുര്‍ജേവാലയുടെ പ്രസ്താവന പ്രകോപനപരവും മുന്‍വിധിയോടെ ഉള്ളതുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷയെ അറിയിക്കാന്‍ ജി-23 തീരുമാനിച്ചു. പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെങ്കിലും 99.9 ശതമാനം പേര്‍ അധ്യക്ഷനെ നിര്‍ദേശിച്ചെങ്കില്‍ പിന്നെ എന്തിനാണ് ചര്‍ച്ച എന്നാണ് വിമത സംഘത്തിന്റെ ചോദ്യം. ഇക്കാര്യത്തില്‍ സോണിയ ഗാന്ധി നല്‍കുന്ന മറുപടിയെ ആശ്രയിച്ചാകും വിമത നേതാക്കളുടെ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാനുള്ള തീരുമാനം.
വിമത സംഘമോ അതിലെ ഒരു വിഭാഗമോ പങ്കെടുക്കാതിരുന്നാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ സംഘടനാപ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകും. കമല്‍നാഥിന്റെ പേര് അധ്യക്ഷസ്ഥാനത്ത് ഉയര്‍ത്താന്‍ ഒരു വിഭാഗം ഇപ്പോള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ നീക്കത്തെയും ജി-23 വിമത സംഘം എതിര്‍ക്കും.
Story Highlights – randeep singh surjeewala, g 23, congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here