ഫ്‌ളാറ്റില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുജോലിക്കാരി മരിച്ച കേസ്; ഫ്‌ളാറ്റ് ഉടമയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി മറൈന്‍ ഡ്രൈവില്‍ ഫ്‌ളാറ്റില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുജോലിക്കാരി വീണ് മരിച്ച കേസില്‍ ഫ്‌ളാറ്റ് ഉടമ ഇംതിയാസ് അഹമ്മദ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.
തമിഴ്‌നാട് സ്വദേശിനിയായ കുമാരി ഫ്‌ളാറ്റിലെ ആറാം നിലയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുമാരി നാലാം ദിവസം മരിച്ചു. ഫ്‌ളാറ്റ് ഉടമയ്‌ക്കെതിരെ പൊലീസ് മനുഷ്യക്കടത്തിന് കേസെടുത്തിരുന്നു. ഇതോടെ ഇംതിയാസ് അഹമ്മദ് ഒളിവില്‍ പോയി. മാത്രമല്ല കുമാരിയെ വീട്ടില്‍ പോകാന്‍ അനുവദിക്കാതോ ഇംതിയാസ് ഫ്‌ളാറ്റില്‍ പൂട്ടിയിട്ടതാണ് മരണം സംഭവിക്കാന്‍ കാരണമെന്ന് കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസനും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Story Highlights – bail application of the flat owner will be considered today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here