Advertisement

മുഖ്യമന്ത്രി പിണറായി വിജയന്റെ സംസ്ഥാന പര്യടനത്തിന് നാളെ തുടക്കം

December 21, 2020
2 minutes Read
Chief Minister Pinarayi Vijayan's state tour begins tomorrow

തുടര്‍ഭരണം ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സംസ്ഥാന പര്യടനത്തിന് നാളെ തുടക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയ കൊല്ലം ജില്ലയില്‍ നിന്നാണ് പര്യടനം ആരംഭിക്കുക. എല്ലാ ജില്ലകളിലേയും സാമൂഹിക സാംസ്‌കാരിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 8.30 ന് മുഖ്യമന്ത്രി കൊല്ലത്തെത്തും. 10.30 നാണ് ക്ഷണിക്കപ്പെട്ടിട്ടുള്ള വിവിധ സാംസ്‌കാരിക സാമൂഹിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുക. ജില്ലയിലെ പ്രധാന ബിഷപ്പുമാര്‍, മുസ്‌ലിം മത പണ്ഡിതന്മാര്‍, കശുവണ്ടി വ്യവസായികള്‍, വിവിധ മാനേജ്‌മെന്റ് പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, മുന്‍ വൈസ് ചാന്‍സലര്‍മാര്‍, റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായാണ് കൂടിക്കാഴ്ച നടത്തുക. ഈ വിഭാഗങ്ങളില്‍ നിന്ന് 80 പേരെയാണ് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. മറ്റു പ്രതിനിധികള്‍ ഉള്‍പ്പെടെ 125 പേര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഇവരുടെ അഭിപ്രായം നിര്‍ദേശങ്ങള്‍ ക്രോഡീകരിക്കാന്‍ പ്ലാനിംഗ് ബോര്‍ഡില്‍ നിന്നുള്ള അംഗങ്ങളും മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ടാവും.

കൊല്ലം ബീച്ച് ഓര്‍ക്കിഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് കൂടിക്കാഴ്ച. പൊതുസമ്മേളനം ഉണ്ടാവില്ല. ഒരുമണിവരെ കൊല്ലം ജില്ലയില്‍ ചെലവഴിക്കുന്ന മുഖ്യമന്ത്രി അതിനുശേഷം പത്തനംതിട്ടയിലേക്ക് പോകും. കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവരുന്ന അഭിപ്രായ നിര്‍ദേശങ്ങള്‍ പരിഗണിച്ചാവും 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള എല്‍.ഡി.എഫിന്റെ പ്രകടനപത്രിക പത്രിക തയാറാക്കുക.

Story Highlights – Chief Minister Pinarayi Vijayan’s state tour begins tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top