Advertisement

ഡൽഹി അതിർത്തിയിൽ 24 മണിക്കൂർ റിലേ നിരാഹാര സത്യാഗ്രഹം ആരംഭിച്ച് കർഷക നേതാക്കൾ

December 21, 2020
Google News 2 minutes Read

ഡൽഹി അതിർത്തിയിൽ 24 മണിക്കൂർ റിലേ നിരാഹാര സത്യാഗ്രഹം ആരംഭിച്ച് കർഷക നേതാക്കൾ. സിംഗു അതിർത്തിയിൽ പതിനൊന്ന് കർഷക സംഘടനകളുടെ നേതാക്കളാണ് ഇന്ന് നിരാഹാരമിരിക്കുന്നത്. അതേസമയം, ചർച്ചയ്ക്ക് ക്ഷണിച്ച് കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ കത്തിന് കർഷക സംഘടനകൾ ഇന്ന് മറുപടി നൽകും. കത്തിൽ പുതുതായി ഒന്നുമില്ലെന്നാണ് സംഘടനകളുടെ പൊതുവികാരം.

കർഷക പ്രക്ഷോഭം പുതിയ രൂപങ്ങളിലേക്ക് കടക്കുകയാണ്. പ്രക്ഷോഭ വേദികളിൽ കർഷക നേതാക്കൾ 24 മണിക്കൂർ റിലേ നിരാഹാര സത്യാഗ്രഹത്തിലാണ്. സിംഗു അതിർത്തിയിൽ പതിനൊന്ന് കർഷക നേതാക്കൾ നിരാഹാരമിരിക്കുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ റിലേ നിരാഹാരം തുടരാനാണ് തീരുമാനം.

കാർഷിക നിയമങ്ങൾ പിൻവലിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ കേന്ദ്രം ആദ്യം നിലപാട് വ്യക്തമാക്കണമെന്ന ആവശ്യത്തിൽ കർഷക സംഘടനകൾ ഉറച്ചുനിൽക്കുകയാണ്. കർഷക ഉപരോധത്തെ തുടർന്ന് ഡൽഹി- മീററ്റ്, ഡൽഹി- ജയ്പൂർ ദേശീയപാതകൾ ഭാഗികമായി അടഞ്ഞുകിടക്കുകയാണ്.

Story Highlights – Farmers’ leaders begin 24-hour relay hunger strike at Delhi border

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here